റമസാൻ വിഭവങ്ങൾ: പാചക എണ്ണ വിൽപനയിൽ കുതിപ്പ്; 60 ശതമാനം വരെ വിലക്കുറവുമായി ബ്രാൻഡുകൾ

Mail This Article
ദുബായ് ∙ റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു. ചില ബ്രാൻഡുകൾ 60 ശതമാനം വരെ വിലക്കുറവ് നൽകുന്നു. തവിട് എണ്ണ, ഒലീവ്, കോൺ, സൺഫ്ലവർ, മിശ്രിത ഇനം, കടുക് എണ്ണ, പാം ഓയിൽ, വെളിച്ചെണ്ണ എന്നിങ്ങനെ പല തരം ഭക്ഷ്യ എണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. യുഎഇയിൽ തന്നെയാണ് മിക്ക ബ്രാൻഡുകളുടെയും ഫാക്ടറികൾ. സൗദി, ജോർദാൻ, പലസ്തീൻ, ലബനൻ, ടുനീസ്യ, തുർക്കി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തുന്നുണ്ട്.
എണ്ണ ഉപയോഗം കൂടിയാൽ ഹൃദ്രോഗം, അർബുദം തുടങ്ങിയവയക്ക് കാരണമാകും. കരൾ, വൃക്ക പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കൊഴുപ്പ് ശരീരത്തിൽ കൂടുന്നതിനു വഴിവയ്ക്കുന്നതിനാൽ അമിതവണ്ണത്തിനും എണ്ണ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.