ഇഫ്താർ സംഗമവും, പുസ്തക പ്രകാശനവും സംഘടിപ്പിച്ച് കൊടിയത്തൂർ സർവീസ് ഫോറം

Mail This Article
ദോഹ ∙ ഖത്തറിലെ കൊടിയത്തൂർകാരുടെ കൂട്ടായ്മയായ കൊടിയത്തൂർ സർവീസ് ഫോറം ഇഫ്താർ സംഗമം നടത്തി. പ്രവാസി എഴുത്തുകാരനും ഫോറം മെമ്പറും ഖത്തർ ഓദേഴ്സ് ഫോറം ട്രഷററുമായ അൻസാർ അരിമ്പ്രയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം 'ഹെയിൽ സ്റ്റോൺ' ഫോറം പ്രസിഡന്റ് അസീസ് പുതിയൊട്ടിൽ രക്ഷാധികാരി ഇമ്പിച്ചാലിക്ക് നൽകി പ്രകാശനം ചെയ്തു.
അസീസ് പുതിയൊട്ടിൽ അൻസാർ അരിമ്പ്രയെ ആദരിച്ചു. സർവീസ് ഫോറം കർഷകശ്രീ 2025 പുരസ്കാരം കരസ്ഥമാക്കിയ ഷഫ്‌ന ഫിൽസറിന് , ഫോറം വനിതാ വിങ് സെക്രട്ടറി താഹിറ അമീൻ, സ്പോർട്സ് വിങ് കൺവീനർ മനാഫ് എം കെ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.

വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള ഗരന്ഗാവോ പരിപാടികൾ ഏറെ വ്യത്യസ്തമായി . ചടങ്ങിൽ ഫോറം പ്രസിഡന്റ് അസീസ് പുതിയൊട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് സ്വാഗതവും സെക്രട്ടറി അസീസ് എം എ നന്ദിയും പറഞ്ഞു.
(വാർത്ത: റഫീക്ക്)