∙ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും
യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും. Image Credit: Janek/istockphoto.com
Mail This Article
×
ADVERTISEMENT
അബുദാബി ∙ യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും.
അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ കാബിനറ്റ് അംഗങ്ങൾ യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ലോകം സംഘർഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ യുഎഇ ലോകത്തിന്റെ ഭാവിക്കു വേണ്ടി നിക്ഷേപം നടത്തുകയാണെന്ന് ശതകോടീശ്വരൻ ഖലാഫ് അൽ ഹബ്തൂർ പറഞ്ഞു.
English Summary:
White House announced that the UAE will invest $1.4 trillion in the United States over 10 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.