ADVERTISEMENT

വിമാനയാത്രകൾ എപ്പോഴും രസകരമാകണമെന്നില്ല. സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങളും ഏറെയുണ്ടാകും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാനാഗ്രഹിച്ച് ടിക്കറ്റെടുത്ത് ഒടുവിൽ കാത്തുകാത്തിരുന്ന യാത്രാ ദിനത്തിൽ ഉണ്ടായ വേദനാജനകമായ അനുഭവമാണ് പ്രവാസിയായ മുജീബ് കോട്ടക്കൽ പങ്കുവയ്ക്കുന്നത്. 

2024 ലാണ് സംഭവം. മേയ് 24ന് വിവാഹ വാർഷികമായതിനാലാണ് അന്ന്  നാട്ടിൽ  പോകാൻ തീരുമാനിച്ചത്. ടിക്കറ്റ് ഓൺലൈൻ ആയി ഞാൻ തന്നെയാണ് പർച്ചേസ് ചെയ്തത്.  പോകുന്ന ദിവസം രാവിലെ  അടുത്തുള്ള എയർ അറേബ്യയുടെ ഓഫിസിൽ പോയി ലഗേജ് അയയ്ക്കാമെന്ന് കരുതി.  9.മണിക്ക് ലഗേജുമായുള്ള വാഹനം  പുറപ്പെട്ടു ഇനി അയയ്ക്കാൻ പറ്റില്ലെന്ന്  അറിഞ്ഞതോടെ അടുത്തുള്ള ജ്വല്ലറിയിൽ പോയി ഭാര്യയ്ക്ക്   സർപ്രൈസ്‌ ഗിഫ്റ്റ് മേടിക്കാം എന്ന് കരുതി.  തൊട്ടടുത്തുള്ള അബുദാബി മുസ്റിഫ് മാളിലെ ജ്വല്ലറിയിലേക്ക് ഓടി. അവിടെ ചെന്നപ്പോ അത്രയും ക്യാഷ് എന്റെ കയ്യിൽ തികയില്ല എങ്കിൽ പിന്നെ രണ്ട് വയസ്സ് ഉള്ള എന്റെ മോൾക്ക് മേടിക്കാം എന്ന് കരുതി. അതും വാങ്ങി പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും കുറച്ചധികം സമയമായി. 

പുറത്തിറങ്ങിയപ്പോഴാണ്   ഓർത്തത് ടെർമിനൽ പോയി വിടുന്നത് കൊണ്ട് ലഗേജിന്റെ തൂക്കം നോക്കിയില്ല. ഉടനെ തൊട്ടടുത്തുള്ള ഫ്രണ്ടിന്റെ സഹായം തേടി.  അവൻ വന്ന് കയ്യിലുള്ള വേയിങ് മഷീനിൽ നോക്കുമ്പോൾ  32kg ഉണ്ട്. 30 കിലോ ആണ് അനുവദിക്കുന്നത്. 2 കിലോ കൂടുതൽ. എന്ത്‌ ചെയ്യണം അവൻ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഒന്നും നോക്കേണ്ട തൂക്കം കുറക്കണം. അതും പറഞ്ഞ് ഒന്ന് ഫ്രഷ് ആയി ഉടനെ വരാം എന്ന് പറഞ്ഞു ഞാൻ വാഷ് റൂമിൽ കയറിയ സമയത്ത് 2 കിലോ അല്ലേ അത് വിഷയമാക്കേണ്ടെന്ന് കരുതി അവൻ  പെട്ടി നന്നായി പായ്ക്ക് ചെയ്തു.

അപ്പോഴേക്കും സമയം 12.30 ആയി. 2.20ന് ആണ് ഫ്ളൈറ്റ്. അബുദാബി എയർപോർട്ടിലാണ് പോകേണ്ടത്. ലഗേജിന്റെ കാര്യത്തിൽ എനിക്ക് ചെറിയ ടെൻഷൻ ആയിതുടങ്ങിയിരുന്നു. കൂടെ  ജോലി ചെയ്യുന്ന ഫ്രണ്ട് എയർപോർട്ടിലേക്ക് ഡ്രോപ് ചെയ്യാൻ വന്നു. അവനോട് പെട്ടെന്ന് വിട്ടോ സമയം ആയെന്ന് ഇടയ്ക്ക് മുന്നറിയിപ്പ് കൊടുത്തു. വെള്ളിയാഴ്ച ആയതുകൊണ്ട് റോഡിൽ കുറച്ചു തിരക്ക് ആയിരുന്നു.

എയർപോർട്ടിൽ എത്തിയപ്പോൾ ആളുകൾ ക്യു വിൽ നിൽക്കുന്നത് കണ്ടു. കുറേ ആളുകൾ ഉണ്ടല്ലോ എന്ന് സമാധാനിച്ചു.  കൗണ്ടറിൽ എത്തിയപ്പോ  2.kg കൂടുതൽ. 100 ദിർഹം അടച്ചാൽ വിടാം എന്ന് പറഞ്ഞു. ഫ്ലൈറ്റിന്റെ സമയം ആയി. ക്യാഷ് അടക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ പറഞ്ഞു എന്റെ ഹാൻഡ് ബാഗിൽ വെയ്റ്റ് കുറവാണ്. ബാഗേജിൽ നിന്ന് കുറച്ച് സാധനങ്ങൾ ഹാൻഡ് ബാഗിലേക്ക് മാറ്റിയിട്ട് വരാമെന്ന് പറഞ്ഞു. വേഗം ഓടി റാപ്പിങ് ഏരിയയിൽ എത്തി. 20 ദിർഹം കൊടുത്തു വീണ്ടും റാപ്പ് ചെയ്തു വെയിറ്റ് കുറച്ചു വീണ്ടും കൗണ്ടറിലെത്തി. അപ്പോഴേക്കും കൗണ്ടറിലെ ആളുകൾ മാറി. അടുത്ത ഫ്ളൈറ്റിന്റെ ചെക്ക്-ഇൻ തുടങ്ങിയിരുന്നു. 

മാർക്ക് ചെയ്ത എന്റെ ബോർഡിങ് പാസ് ഞാൻ അവരെ കാണിച്ചു.  അവരോട് കേണപേക്ഷിച്ചു. നിങ്ങളുടെ ഫ്ളൈറ്റ്  പുറപ്പെടാൻ സമയം ആയെന്ന് പറഞ്ഞു അവർ ആരെയോ വിളിച്ചു പറഞ്ഞു. എന്റെ കയ്യിൽ നിന്ന് ബോർഡിങ് പാസ് വാങ്ങി രണ്ട് പീസ് ആക്കി കീറി. ഞാൻ ഇപ്പോ വീണു പോകുമെന്ന് തോന്നി.  കയ്യിലെ 1കിലോ സൈഡിലെ ഇരിപ്പിടത്തിലേക്ക് തള്ളി മാറ്റി അവിടെ പോയിരുന്നു. ക്യൂ നിൽക്കുന്ന യാത്രക്കാർ എല്ലാം പരസ്പരം എന്നെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ചിലർ ചോദിച്ചു എന്താ പറ്റിയതെന്ന്. വിഷമത്തോടെ കാര്യം പറഞ്ഞു മനസ്സിൽ ആക്കി. അവിടെ ഇരുന്നു വാട് സാപ്പ് നോക്കുമ്പോൾ  ഭാര്യയുടെ മെസേജ് ‍ ഞങ്ങൾ എയർപോർട്ടിലേക്ക് വരാൻ ഇറങ്ങുകയാണെന്ന്. അതു കേട്ടപ്പോ ഞാൻ ആകെ തകർന്നു പോയി....

(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. 

നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട. 

English Summary:

Air travel experience of pravasi malayali Mujeeb Kottakkal .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com