ADVERTISEMENT

അലക്‌സാണ്ട്രിയ ∙ വെർജീനിയയിലെ മുൻ അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) വെർജീനിയയിലെ അലക്‌സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 9:18ഓടെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ ഒരു സ്‌ത്രീയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. തുടർന്ന്, മരിച്ചത് സ്‌ത്രീ ജെസീക്ക എബറാണെന്ന് സ്ഥിരീകരിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണം ആരംഭിച്ചതായി അലക്‌സാണ്ട്രിയ പൊലീസ് അറിയിച്ചു.

2009ലാണ് ജെസീക്ക എബർ ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിൽ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായി സേവനമനുഷ്ഠിച്ചു. പിന്നീട്, ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.

2021ൽ മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിയിലാണ് ജെസീക്ക രാജിവച്ചത്.

English Summary:

US Former Attorney Jessica Aber Found Dead in Virginia Home

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com