പ്രവാസികൾക്ക് ഇഫ്താര്‍ ഒരുക്കി യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Mail This Article
ദുബായ് ∙ ദുബായിലെ വിവിധ മേഖലകളിലെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് റമസാന്‍ ആരംഭം മുതല്‍ നിത്യേന ഇഫ്താര്‍ ഒരുക്കി യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍.
അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ട്, ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണം, അല്‍ബറാഹ അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ദുബായ് ദാര്‍ അല്‍ബിര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നോമ്പുതുറ സംഘടിപ്പിക്കുന്നത്. വിവിധ ദേശക്കാരായ നൂറുകണക്കിന് പേർ നിത്യവും ഇഫ്താർ മധുരം നുകരുന്നു.
ഇതോടൊപ്പം വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയും പുണ്യവും വിവരിക്കുന്ന പഠന സംരംഭങ്ങളും പ്രഭാഷണ പരിപാടികളും വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ അബ്ദുസ്സലാം മോങ്ങം (മലയാളം), അബ്ദുല്‍ ഹമീദ് സഫറുല്‍ ഹസന്‍ (ഉറുദു), മുഹമ്മദ് ഫവാസ് (ഇംഗ്ലിഷ്) ഖിസൈസ് ഇസ്ലാഹി സെന്ററില്‍ ഹുസൈന്‍ കക്കാട്, അല്‍ബറാഹ സെന്ററില്‍ മന്‍സൂര്‍ മദീനി തുടങ്ങിയവര്‍ പ്രഭാഷണ പരിപാടികള്‍ നയിക്കുന്നു.

നൂറുകണക്കിന് വൊളന്റിയർമാരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയും വിവിധ ശാഖാ കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.