കരുതലിന്റെ ഇഫ്താർ ഒരുക്കി മലയാളി സംഘടനകൾ

Mail This Article
ഷാർജ ∙ യുഎഇയിലെ മലയാളി നഴ്സുമാരുടെ കുടുംബ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇഎംഎൻഎഫ്) ഇഫ്താർ സംഗമം നടത്തി. ഷാർജ ക്വീൻസ് ഫാമിൽ നടന്ന വിരുന്നിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 400 പേർ പങ്കെടുത്തു.
ആർജെ ഫസലു, ആർജെ അർഫാസ്, മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി, ഡോ. സൗമ്യ സരിൻ, ഡോ. സിജി രവീന്ദ്രൻ, സുനിൽ കാഞ്ചൻ, സലാം പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു. ഇഎംഎൻഎഫ് പ്രസിഡന്റ് സിയാദ്, സെക്രട്ടറി സുബിൻ, പ്രകാശിനി എന്നിവർ പ്രസംഗിച്ചു.
അബുദാബി മാട്ടുൽ കെഎംസിസി
അബുദാബി∙ തനി നാടൻ വിഭവങ്ങളൊരുക്കി അബുദാബി മാട്ടുൽ കെഎംസിസി ഇഫ്താർ വിരുന്നൊരുക്കി. ആഷിർ വാഫി റമസാൻ സന്ദേശം നൽകി. സി.എച്ച്. യൂസഫ് ഉദ്ഘാടനം ചെയ്തു.

കെ.വി. ആരിഫ്, സി.എം.വി.ഫത്താഹ്, എം. ലത്തീഫ് എന്നിവർ പ്രസംഗിച്ചു. കമ്യുണിറ്റി പൊലീസ് മേധാവി ആയിഷ അൽ ഷഹി, എ.കെ.മഷൂദ്, ഡോ. അബൂബക്കർ കുറ്റിക്കോൽ, ഹിദായത്തുല്ല, വി.പി.കെ.അബ്ദുല്ല തുടങ്ങിയ വിശിഷ്ടാതിഥികൾ ഉൾപ്പെടെ 1600 പേർ വിരുന്നിൽ പങ്കെടുത്തു.