ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിൽ അപകടകരമായ തരത്തിൽ ബൈക്ക് ഓടിച്ച അനവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 9 ബൈക്കുകള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസമാണ് പൊതു ക്രമസമാധാനം തടസപ്പെടുത്തുന്ന തരത്തിൽ ഒരു സംഘം യുവാക്കൾ ബൈക്കുകൾ ഓടിച്ചത്. ബൈക്കുകളിലെ അഭ്യാസ പ്രകടനത്തിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

നടുറോഡിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.  പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

English Summary:

Royal Oman Police seize nine motorcycles for reckless driving

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com