ADVERTISEMENT

ദോഹ ∙ ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ  2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്  പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ഔദോഗിക അവധി തുടങ്ങുന്നതെങ്കിലും  നാളത്തെ പ്രവർത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ  അവധിയാണ്. ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ  5 വരെ അടഞ്ഞു കിടക്കും.

ഏപ്രിൽ മാസത്തിലെ ആദ്യ വാരാന്ത്യ അവധിയായ വെള്ളി, ശനി കൂടി കഴിഞ്ഞ് എപ്രിൽ 6 ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുക. ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രഖ്യാപനം ബാധകമാണ്.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഈദ് അൽ ഫിത്ർ അവധിക്കാല ഷെഡ്യൂൾ അമീരി ദിവാൻ ഇന്നലെ  ഔദ്യോഗികമായി പ്രഖ്യാപിച്ചു, അതനുസരിച്ച് മാർച്ച് 30 ന് ആരംഭിച്ച് 2025 ഏപ്രിൽ 7 വരെ അവധി തുടരും, ജീവനക്കാർ ഏപ്രിൽ 8 ന് ജോലിയിൽ പ്രവേശിക്കും.

English Summary:

Banks in Qatar to close for a week during Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com