ADVERTISEMENT

ദുബായ് ∙ അറ്റകുറ്റ പണികൾക്കായി ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ  പെരുന്നാൾ( ഈദുൽ ഫിത്ർ) അവധിക്ക് ശേഷം താൽക്കാലികമായി അടയ്ക്കുന്നതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. സേവനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ മാക്സ് മെട്രോ സ്റ്റേഷന് പിറകിലായി ഒരു താൽക്കാലിക കേന്ദ്രം ജിഡിആർഎഫ്എ ദുബായ് സജ്ജീകരിച്ചിട്ടുണ്ട്. 

എല്ലാ സേവനങ്ങളും അതേ കാര്യക്ഷമതയോടെയും ഗുണനിലവാരത്തോടെയും ഇവിടെ ലഭ്യമാകും. ഉപയോക്താക്കൾ അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. 

പിന്തുണയ്ക്കും അന്വേഷണങ്ങൾക്കുമായി ടോൾ ഫ്രീ നമ്പർ 8005111 വഴി ‘അമേർ’ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്‌സൈറ്റായ www.gdrfad.gov.ae സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

English Summary:

The Dubai General Directorate of Residency and Foreigners Affairs (GDRFA) has announced the temporary closure of its main Customer Happiness Center in Jaffiliya after the Eid al-Fitr holiday.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com