കോതമംഗലം-മൂവാറ്റുപ്പുഴ യുഎഇ കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
ദുബായ് ∙ കോതമംഗലം-മൂവാറ്റുപ്പുഴ നിവാസികളുടെ യുഎഇ കൂട്ടായ്മയായ ആശ്രയം ഭാരവാഹികൾ റഷീദ് കോട്ടയിൽ (പ്രസി), ദീപു തങ്കപ്പൻ (ജനറൽ സെക്ര), ബഷീർ അപ്പാടത്ത് (ട്രഷ). വനിതാ വിഭാഗം- സിനി മോൾ അലിക്കുഞ്ഞ് (പ്രസി), ശാലിനി സജി(ജനറൽ സെക്ര), ബേനസീർ അജാസ്(ട്രഷ). മുഖ്യ രക്ഷാധികാരിയായി ഉമർ അലിയെയും ചാരിറ്റി കമ്മിറ്റി കൺവീനറായി സമീർ പൂക്കുഴിയെയും സ്‌പോർട്‌സ് കമ്മിറ്റി കൺവീനറായി അനിൽ കുമാറിനെയും തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാർ യഥാക്രമം: അജാസ് അപ്പാടത്ത്, റയീസ് മൊയ്തീൻ(അബുദാബി), അസീസ് മുളാട്ട്, ജോൺസൺ ജോർജ് (ദുബായ്), ലതീഷ് കൊമ്പനാൽ, ഷിജ ഷാനവാസ്(ഷാർജ), ബോബിൻ സ്കറിയ, ജിന്റോ ജോസഫ് (അൽഐൻ) മുഹമ്മദലി കോയൻ, മുഹമ്മദ് അമീൻ എൻ.എം(നോർത്തേൺ എമിറേറ്റ്‌സ്).