മെസ്റ്റാൾജിയ ഇഫ്താർ സംഗമം നടത്തി

Mail This Article
ദോഹ ∙ വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ അൽ സദ്ദിൽ ഇഫ്താർ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ മൂഖ്യതിഥിയായിരുന്നു.
ഡോ. നയീം മുള്ളുങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐസിബി എഫ് ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്ത അലമ്നൈ അംഗം സതീഷ് വിളവിലിനെ പൊന്നടയണിയിച്ച് ആദരിച്ചു. ഡോ ഹമീദ് വളാഞ്ചേരി പ്രാർഥനക്ക് നേതൃത്വം നൽകി. ജൻസർ സ്വാഗതവും എൻ .ടി ഷരീഫ് നന്ദിയും പറഞ്ഞു.
1982 മുതൽ 2021 വരെയുള്ള വിവിധ ബാച്ചുകളിൽ നിന്നുള്ളവർ പങ്കെടുത്തു. അബ്ദുൽ ഖാദർ,രേഷ്മ ,സിദ്ദീക് ചെറുവല്ലൂർ ,ഷാജി ഹുസ്സൈൻ ,ഷജിത് ,ജമാലുദ്ദീൻ ,സക്കീർ വെണ്ടല്ലൂർ ,ഹാഷിംകല്ലുങൽ,ഷമീർ ഖാൻ,രാഹുൽ കെ എം ,സൈഫുദ്ദീന്,കുഞീതു ,ഷബ്ന ,ലുലു ,ഷെഹ്സാദി, ഷിറാസ്, അഫ്താഷ്, അനീസ് എന്നിവർ നേതൃത്വം നൽകി