ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂയോർക്ക് ∙ പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ല, വെറുതെ ഒരു രസത്തിന് എംആർഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്) എടുക്കാമെന്ന് കരുതി.  അധികം വൈകാതെ കളി കാര്യമായി. 2,500  ഡോളർ (2,13,754 രൂപ) ചെലവഴിച്ച് നടത്തിയ എംആർഐയുടെ റിസൾട്ട് വന്നപ്പോൾ ഒന്ന് ഞെട്ടി.

സാറാ ബ്ലാക്ക്ബേൺ എന്ന് യുവതിയാണ് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ എംആർഐ എടുക്കാൻ തീരുമാനിച്ചത്. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെ ഉൾക്കൊള്ളുന്ന സ്കാൻ ആയതുകൊണ്ട് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ല. ഏകദേശം രണ്ടേകാൽ ലക്ഷത്തോളം രൂപ സാറ ഇതിനായി ചെലവഴിച്ചു. സ്കാൻ റിസൾട്ട് കണ്ട് സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന അറിയാത്ത അവസ്ഥയായി ഒടുവിൽ സാറയുടേത്.

സ്പ്ലീനിക് ആർട്ടറി അന്യൂറിസം (പ്ലീഹയിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികൾ വീർക്കുന്ന ഒരു അവസ്ഥ) സാറയ്ക്കുണ്ടെന്ന് സ്കാനിങ്ങിൽ നിന്നും കണ്ടെത്തി. പ്ലീഹ രക്തം ഫിൽട്ടർ ചെയ്യുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്ലീഹ നീക്കം ചെയ്യാനായിരുന്നു സാറയ്ക്ക് ഡോക്ടർമാർ നൽകിയ നിർദേശം. ഒരു വ്യക്തിക്ക് പ്ലീഹ ഇല്ലാതെ ജീവിക്കാൻ കഴിയും, അതുകൊണ്ട് തന്നെ സാറ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

രസകരമായ ഈ അനുഭവം സാറ തന്നെയാണ് സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവതിയാണെന്നും സാറ പറഞ്ഞു.

English Summary:

Woman Gets MRI Done 'Just For Fun', Shocked To See The Final Report

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com