വൈഎംസിഎ പ്രഥമ യൂണിറ്റ് സൗദി അറേബ്യയിൽ രൂപീകൃതമായി

Mail This Article
റിയാദ്∙ സൗദി അറേബ്യയിലെ മലയാളികളുടെ നേതൃത്വത്തിൽ വൈഎംസിഎയുടെ പ്രഥമ യൂണിറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു. റിയാദിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള നൂറോളം മലയാളികൾ അംഗങ്ങളായി.
വ്യവസായ സാമൂഹിക രംഗത്തെ പ്രമുഖൻ ഡേവിഡ് ലൂക്ക് ഭരണസമിതിയെ പ്രഖ്യാപിച്ചു. നിബു വർഗീസ് (പ്രസി), ഡെന്നി കൈപ്പനാനി (സെക്ര), അനു ജോർജ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പതിനാലംഗ ഡയറക്ടർ ബോർഡിൽ വൈസ് പ്രസിഡിന്റുമാരായി സനിൽ തോമസ്, കോശി മാത്യു, ജോയിന്റ് സെക്രട്ടറിമാരായി ജോർജ് സക്കറിയ, ജെറി ജോസഫ്, ജെയ്സൺ ജാസി, ജോയിന്റ് ട്രഷറർ ബിജു ജോസ്, ജോൺ ക്ളീറ്റസ് എന്നിവരും എക്സിക്യൂട്ടീവ് മെംബേർസായി റോയ് സാം, കെ.സി. വർഗീസ്, ആന്റണി തോമസ്, ഡേവിഡ് ലൂക്ക് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രഥമ യോഗത്തിൽ പ്രസിഡന്റ് നിബു വർഗീസ് സംസാരിച്ചു. സനിൽ തോമസ്, ഡെന്നി കൈപ്പനാനി, ജോർജ് എന്നിവരും സംസാരിച്ചു.