ദുബായിൽ മലയാളി യുവാവ് അന്തരിച്ചു; മരണം അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ

Mail This Article
×
ദുബായ് ∙ വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ(25) ആണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി യുഎഇയിലുള്ള റിഷാൽ കറാമ അൽ അത്താർ സെന്റർ ജീവനക്കാരനായിരുന്നു.
പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് (വ്യാഴം) രാവിലെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. ഇലക്ട്രീഷ്യനായ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. സഹോദരങ്ങൾ: റിഫാദ്, റിഷാന
English Summary:
Malayali youth passes away in Dubai; death occurs while he was about to go home for vacation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.