ADVERTISEMENT

കുവൈത്ത്‌സിറ്റി  ∙ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പകരം പണം നല്‍കിയിരുന്ന തീരുമാനം റദ്ദാക്കി അമീരി ദിവാന്‍. സിവില്‍ സര്‍വീസ് സിസ്റ്റത്തില്‍ കാതലായ മാറ്റം വരുത്തുന്നതാണ് അമീര്‍ ഇന്ന് ഒപ്പ് വച്ച നമ്പര്‍ 63/2025 ഉത്തരവ്.

1979 ഏപ്രില്‍ നാലിന് സിവില്‍ സര്‍വീസ് പുറപ്പെടുവിച്ച ഉത്തരവിലെ നാല്പത്തിയൊന്നാം വകുപ്പിലെ ആര്‍ട്ടിക്കിള്‍ മൂന്നാണ് റദ്ദാക്കിയത്. കുവൈത്ത് ഭരണഘടന,2024 മെയ് 10-ലെ അമീരി ഉത്തരവ്,1979 സിവില്‍ സര്‍വീസ് നിയമത്തിലെ 15-ാം നമ്പറും അനുബന്ധ ഭേദഗതികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അമീരി ഉത്തരവ്.
പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.

English Summary:

Kuwait cancels payment of unused vacation days for government employees

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com