ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്.

ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്. 

നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം  നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു.  

ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും വിജയത്തിലെത്തുന്നത് ഇതാദ്യമാണ്.

English Summary:

Malayali elected as a member of parliament in Australia.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com