ADVERTISEMENT

ന്യൂയോർക്ക്∙ നവംബർ ഒന്നിന് തുടങ്ങിയ ലാന സാഹിത്യോത്സവത്തിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ഇ. സന്തോഷ്‌കുമാർ പ്രഭാഷണം നടത്തി. ലോകസമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, പല ഭാഷകളും മരണത്തിലേക്ക് പോയതും, ഭാഷ രാജ്യങ്ങളുടെ രൂപീകരണത്തിനും സ്വാതന്ത്ര്യത്തിനും കാരണമായതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ലാന നേതൃത്വനിരയിലെ അംഗങ്ങൾ ആറ് ജ്ഞാനപീഠം അവാർഡ് ജേതാക്കളുടെ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ ഉദ്ധരിച്ചുകൊണ്ടും ബഷീർ കൃതിയിലെ വാക്കുകൾ അടർത്തിയെടുത്തുകൊണ്ടും ഉദ്ഘാടനം പ്രസംഗം വ്യത്യസ്തമാക്കി. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ് ശങ്കർ മനയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന മലയാള എഴുത്തുകാർ സംബന്ധിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മൂന്നുദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളങ്ങളിൽ ഭാഷാപരമായ വിവിധ തലങ്ങൾ ചർച്ചചെയ്തു. മുൻ ലാന പ്രവർത്തകരായിരുന്ന ഡോ. എം എസ് ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മാമ്പലം എന്നിവർക്ക് കെ. കെ. ജോൺസൺ സ്മരണാഞ്ജലി അർപ്പിച്ചു. കവിയും ചലച്ചിത്ര നിർമാതാവും ലാനയുടെ സജീവ അംഗവുമായ ജയൻ കെ. സിയുടെ "റിതം ഓഫ് ദമാം" എന്ന ചലച്ചിത്രത്തിന് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ കേരള കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതിന് അനുമോദനം അർപ്പിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അനിലാൽ നിവാസൻ (ലാന അഡ്വൈസറി ബോർഡ് ചെയർമാൻ), സാമുവൽ യോഹന്നാൻ (ലാന സെക്രട്ടറി), ജോസ് ഓച്ചാലിൽ (മുൻ ലാനപ്രസ്ഡന്‍റ്), ജെ മാത്യൂസ് (കൺവെൻഷൻ വൈസ് ചെയർമാൻ, മുൻ ലാനാ പ്രസിഡന്‍റ്), ഷിബു പിള്ള(ലാന ട്രഷറർ), സാംസി കൊടുമൺ (കൺവെൻഷൻ ട്രഷറർ, മുൻ ലാന സെക്രട്ടറി), അബ്ദുൾ പുന്നയൂർക്കുളം ( മുൻ ലാന സെക്രട്ടറി), രാജു തോമസ് (സെക്രട്ടറി, കേരള സെന്‍റർ, കൺവെൻഷൻ കമ്മിറ്റി മെമ്പർ) എന്നിവർ ആശംസ അർപ്പിച്ചു

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കോരസൺ വർഗ്ഗീസും ഉമ സജിയും അവതാകരായി സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നയിച്ചു. ജേക്കബ് ജോൺ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ അംഗങ്ങൾ അവരവരുടെ കവിതകൾ ആലപിച്ചു. ബിന്ദു ടി ജി യും ജേക്കബ് ജോണും കവിയരങ്ങ് നിയന്ത്രിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നടനും സംവിധാകനും അധ്യാപകനുമായ പ്രഫ. ഡോ. ചന്ദ്രദാസൻ നാടക സിനിമ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ദൃശ്യാവിഷ്കാരങ്ങളിലെ പുതുപ്രവണതകൾ, ആധുനിക കളത്തിൽ അതിരുകൾ ഭേദിച്ച് പ്രേക്ഷകരിലേക്ക് ഇറങ്ങിവരുന്ന അവതാരം ശൈലിയെക്കുറിച്ചു, നാടകത്തിന്‍റെ അകത്തളത്തിലെ സൈദ്ധാന്തിക പ്രതിസന്ധികളെക്കുറിച്ചും, പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു. അനശ്വർ മാമ്പള്ളി നന്ദി പ്രകാശിപ്പിച്ചു.

(വാർത്ത: കോരസൺ / ഉമ സജി)

English Summary:

Lana Literary Festival 2024 has started in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com