ADVERTISEMENT

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഗാനാലാപനം, നർത്തനം, മിമിക്രി എന്നിവകൊണ്ട് കൊണ്ട് വിസ്മയം ഒരുക്കാൻ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരെ അണി നിരത്തിക്കൊണ്ടു ഓണാഘോഷം അതി ഗംഭീരമാക്കാൻ MCEFEE എന്റർടൈൻമെന്റ് കമ്പനിയുമായി കരാർ ഒപ്പു വച്ചു അഡ്വാൻസ് തുക കൈമാറി.

മലയാള തനിമയിൽ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികളുമായി കാണികളെ രണ്ടര  മണിക്കൂറോളം ആനന്ദത്തിൽ ആറാടിക്കാൻ കഴിവുള്ള പ്രതിഭകളെ അണിനിരത്തിക്കൊണ്ടു ഓണാഘോഷ പരിപാടി അവിസ്മരണീയമാക്കുമെന്നു MCEFEE  ഭാരവാഹികൾ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയതായി സംഘാടകർ അറിയിച്ചു. 

MCEFEE എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള എന്ന പരിപാടികൾ ട്രൈസ്റ്റേറ്റ് കേരളാ ഫോറവുമായി പങ്ക്‌ ചേർന്നാണ് ഫിലഡൽഫിയയിൽ അരങ്ങേറുക.

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്‌ എന്നിവ കൊണ്ട് മുൻ വർഷങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 

tristate-kerala-forum-onam-celebration-3

പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു. ഓഗസ്റ്റ് 23ന് ഫിലഡൽഫിയയിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുക.

tristate-kerala-forum-onam-celebration-2

കൂടുതൽ വിവരങ്ങൾക്ക് :
ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ)

English Summary:

Tristate Kerala Forum Onam Celebration with MCEFEE Entertainment company

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com