ADVERTISEMENT

വിസ്കോൻസെൻ ∙ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, അതിപ്പോ സ്വന്തം അമ്മയാണെങ്കിലും. ഇതിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു നാലു വയസ്സുകാരനുണ്ട് യുഎസിലെ വിസ്കോൻസെനിൽ. ഇന്ന് സമൂഹ മാധ്യമത്തിലെ താരവും ഈ കൊച്ചുമിടുക്കനാണ്.

വിസ്കോൻസെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നും പൊലീസിന് ഒരു കോൾ ലഭിച്ചു. 'എന്റെ അമ്മയെ അറസ്റ്റ് ചെയ്യണം, അമ്മ തെറ്റുകാരിയാണ്'.

കാര്യം തിരക്കിയപ്പോഴാണ് തന്റെ ഐസ്ക്രീം അമ്മ കഴിച്ചെന്ന് നാലു വയസ്സുകാരൻ പൊലീസിനോട് പറയുന്നത്. തന്നോട് ചോദിക്കാതെ താൻ കഴിക്കാൻ മാറ്റിവച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചു, അത്ര വേഗം  ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല ഇതെന്നും കുട്ടി പറഞ്ഞു.

ഫോൺ കോളിനെ തുടർന്ന് മൗണ്ട് പ്ലസന്റ് പൊലീസ് ഉദ്യോഗസ്ഥരായ  ഗാർഡിനിയറെയും  ഓസ്റ്റർഗാർഡും കുട്ടിയുടെ വീട്ടിലെത്തി. അധികൃതർ എത്തിയപ്പോൾ കുട്ടിയുടെ മനം മാറി.  തന്റെ ഐസ്ക്രീം അമ്മ കഴിച്ചതിൽ ദേഷ്യമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ അമ്മ ജയിലിൽ പോകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് തൊട്ടടുത്ത ദിവസം, ഉദ്യോഗസ്ഥർ വീണ്ടും കുട്ടിയുടെ വീട്ടിലെത്തി. ഇക്കുറി കുട്ടിക്കായി കയ്യിൽ ഐസ്ക്രീമും അവർ കരുതിയിരുന്നു. രസകരമായ സംഭവം  മൗണ്ട് പ്ലസന്റ് പൊലീസ് ഡിപ്പാ‍ട്ട്മെന്റാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് പോസ്റ്റ് വൈറലായി.

English Summary:

An adorable 4-year-old boy called authorities on his mother, for the crime of eating his ice cream in Wisconsin, US

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com