കാണാതായ ഇന്ത്യക്കാരിയുടെ വസ്ത്രം ലഭിച്ചത് ബീച്ചിലെ ലോഞ്ച് ചെയറിൽ നിന്ന്; സുദിക്ഷയുടെ തിരോധാനത്തിൽ ദുരൂഹത

Mail This Article
പിറ്റ്സ്ബർഗ് ∙ കാണാതായ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കണ്ടെത്തി. ബീച്ചിലെ ലോഞ്ച് ചെയറിൽ നിന്നാണ് വസ്ത്രവും ചെരിപ്പും ലഭിച്ചത്. അവസാനം ലഭിച്ച സുദിക്ഷയുടെ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വസ്ത്രമാണ് ലഭിച്ചിരിക്കുന്നത്. ബിക്കീനി ധരിച്ച് കടലിൽ നീന്താൻ പോകുന്നതിന് മുൻപ് സുദിക്ഷ ഊരിവച്ചതാകാം ഇതെന്നാണ് പൊലീസ് നിഗമനം.
തിരോധാനം സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയറായ ജോഷ്വ റിബെക്കിന് ഈ തിരോധാനവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 24 മണിക്കൂർ ഇയാളെ അന്വേഷണ സംഘം നിരീക്ഷിച്ചു. ചില സുപ്രധാന ചോദ്യങ്ങൾക്ക് ജോഷ്വ ഉത്തരം പറയാൻ വിസമ്മതിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ജോഷ്വ പൂർണമായും അന്വേഷണത്തോട് സഹകരിച്ചതായും ദ്വിഭാഷിയുടെ സഹായമില്ലാതെയും അഭിഭാഷക സാന്നിധ്യമില്ലാതെയുമാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് അറിയിച്ചു.