ADVERTISEMENT

വാഷിങ്ടൻ∙  ആകമാന സുറിയാനി സഭയുടെ 81–ാമത് കത്തോലിക്കാ സ്ഥാനാരോഹണം 25ന് ലബനനിൽ നടക്കും.  അമേരിക്കൻ മലങ്കര അതിഭദ്രാസന പ്രതിനിധി സംഘം സ്ഥാനാരോഹണത്തിൽ പങ്കെടുക്കും.

ലബനനിലെ അച്ചാനയിലെ പാത്രിയർക്കാ  അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ്  കത്തീഡ്രലിൽ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് സ്ഥാനാരോഹണം.

യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്തയും പരിശുദ്ധ എപ്പിസ്​ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് ആണ് ഈ ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.  ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ  യെൽദോ മാർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘമാണ് ലബനനിലേക്ക് പുറപ്പെടുന്നത്.

പ്രതിനിധി സംഘത്തിൽ അഭിവന്ദ്യ മെത്രാപ്പൊലീത്തയ്ക്ക് പുറമെ റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), റവ. ഫാ. പോൾ തോട്ടക്കാട്ട്, റവ. ഫാ. കുരിയാക്കോസ് പുതുപ്പാടി, റവ. ഫാ. ജോസഫ് വർഗീസ്, ജെനു മഠത്തിൽ, ജിൻസ് മാത്യു (കൗൺസിൽ അംഗങ്ങൾ) എന്നിവരും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് എപ്പിസ്​ക്കോപ്പമാർ, വൈദികർ, മറ്റ് സഭാംഗങ്ങൾ എന്നിവരും സംഘത്തിലുണ്ട്.

american-malankara-patriarchal-delegation-to-lebanon-3

ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ആകമാന സുറിയാനി സഭയിലെ മെത്രാപ്പൊലീത്തമാർ ഇതര സഭാ മേലധ്യക്ഷന്മാർ, മെത്രാപ്പൊലീത്തമാർ, കേരള സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം, കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികൾ, കേരളത്തിൽനിന്നും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

നിയുക്ത കത്തോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് 1190–91 കാലഘട്ടത്തിൽ വൈദികനായിരിക്കുമ്പോൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വികാരിയായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

English Summary:

American Malankara Patriarchal Delegation will attend Ascension of Joseph Mar grigoriyos at Lebanon.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com