ADVERTISEMENT

ഹൂസ്റ്റൺ∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്റെ പ്രചാരണാർഥം ഡാലസിൽ പ്രമോഷനൽ യോഗം സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് വൈകിട്ട് 6ന് ഡാലസ് ഐപിസി ഹെബ്രോൻ സഭയിലാണ് യോഗം നടക്കുക. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (കേരളം) മുഖ്യപ്രഭാഷണം നടത്തും.

പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയ കോൺഫറൻസ് ദേശീയ ഭാരവാഹികൾ കുടുംബസംഗമത്തിന്റെ ക്രമീകരണ പുരോഗതികൾ വിശദീകരിക്കും. സ്പോൺസർഷിപ്പും റജിസ്‌ട്രേഷനും ഭാരവാഹികളെ ഏൽപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് ദേശീയ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോൺഫറൻസ് ദേശീയ പ്രതിനിധി ബ്രദർ ജോൺസ് ഉമ്മൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിലാണ് നാലു ദിവസത്തെ സമ്മേളനം നടക്കുന്നത്. മാർച്ച് 31 ആണ് റജിസ്‌ട്രേഷൻ നിരക്കിൽ ഇളവ് ലഭിക്കുന്ന അവസാന തീയതി. (www.ipcfamilyconference.org) എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം.
വാർത്ത: നിബു വെള്ളവന്താനം 

English Summary:

IPC Family Gathering: Promotional Meeting in Dallas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com