ലാനയുടെ 'എന്റെ എഴുത്തുവഴികൾ' പരമ്പര മാർച്ച് 28 ന്

Mail This Article
ടെക്സസ് ∙ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പര മാർച്ച് 28 ന് സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് 'എന്റെ എഴുത്തുവഴികൾ'.
ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധരായ രണ്ട് എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളുമാണ് പരിചയപ്പെടുത്തുന്നത്. ലാനയുടെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ അനിലാൽ ശ്രീനിവാസനും കഥാകൃത്തായ കെ വി പ്രവീണുമാണ് അവരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുക. എഴുത്തുകാരെ യഥാക്രമം ലാനയുടെ സെക്രട്ടറി സാമുവൽ യോഹന്നാനും, എഴുത്തുകാരൻ ബാജി ഓടംവേലിയും പരിചയപ്പെടുത്തും.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കെടുക്കാം.
Join Zoom Meeting https://us02web.zoom.us/j/89933978785 Meeting ID: 899 3397 8785
(വാർത്ത ∙ അമ്പഴയ്ക്കാട്ട് ശങ്കരൻ)