ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും

Mail This Article
×
ഹൂസ്റ്റൺ ∙ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന "ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് - 2025" ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 24ന് വർണ്ണാഭമായ പരിപാടികളും മനോഹരമായ കാഴ്ചകളും ഷാൻ റഹ്‌മാൻ നയിക്കുന്ന സംഗീത പരിപാടിയുമുൾപ്പെടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ഹൂസ്റ്റണിൽ എത്തുമെന്ന് ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.

English Summary:
Former Kerala Home Minister and former KPCC President Ramesh Chennithala MLA will arrive in Houston to attend Global Indian Fest as chief guest.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.