ഗർഭിണികൾ കഴിക്കേണ്ട ഉണക്കപ്പഴങ്ങൾ; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ബെസ്റ്റ്!
Mail This Article
ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കേണ്ട സമയമാണ് ഗർഭകാലം. പോഷകഗുണങ്ങൾ ഏകുന്ന മറ്റ് ഭക്ഷണങ്ങളോടൊപ്പം തീർച്ചയായും മിതമായ അളവിൽ നട്സും ഡ്രൈഫ്രൂട്സും ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഡ്രൈഫ്രൂട്സ് ഏതൊക്കെ എന്നറിയാം.
∙ബദാം
ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെയും പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യം.
∙പിസ്ത
അമ്മയുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ഊർജമേകാനും സഹായിക്കുന്നു. കുഞ്ഞിന്റെ എല്ലുകളുടെയും പേശികളുടെയും വികാസത്തിനും സഹായകം.
∙വാൾനട്ട്
ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് ആവശ്യം.
∙കശുവണ്ടി
ഗർഭിണിക്കാവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടം. ഗർഭസ്ഥശിശുവിന്റെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും രക്തപ്രവാഹം നിയന്ത്രിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.
∙നിലക്കടല
കുഞ്ഞിന്റെ എല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തുന്ന ഫോളിക് ആസിഡ്, പ്രോട്ടീൻ ഇവയാൽ സമ്പന്നം.
∙ഉണക്കമുന്തിരി
തലേദിവസം രാത്രി കുതിർത്തുവച്ച ശേഷം രാവിലെ കഴിക്കുന്നത് മലബന്ധം അകറ്റും. വിളർച്ച തടയും.
∙അത്തിപ്പഴം
മോണിങ്ങ് സിക്ക്നെസിൽ നിന്ന് ആശ്വാസമേകാനും വിളർച്ച തടയാനും സഹായകം.
∙ആപ്രിക്കോട്ട്
ഗർഭിണികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ദഹനത്തിനും സഹായിക്കുന്നു.
∙ഈന്തപ്പഴം
ഗർഭത്തിന്റെ അവസാന മൂന്നു മാസം തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണിത്. ഇത് പ്രസവം എളുപ്പമാക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്താനും വിളർച്ച തടയാനും ഗർഭകാലത്ത് മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാനും ഈന്തപ്പഴം സഹായിക്കുന്നു.