ADVERTISEMENT

ജീവിതത്തിലെ പല ഘട്ടങ്ങളും കാരണം നമുക്കൊക്കെ ദുഃഖങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സന്തോഷമില്ലായ്മയ്ക്ക് കാരണം കണ്ടെത്തി പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും സന്തോഷമായിരിക്കാനും സാധിക്കും. അസന്തുഷ്ടിയുടെ കാരണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ അവയെ മറികടന്നു സന്തോഷം കണ്ടെത്താമെന്നും നോക്കാം.

∙മറ്റുള്ളവരെ സന്തോഷിപ്പിക്കൽ
നിങ്ങളുടെ താൽപര്യങ്ങളെയെല്ലാം മാറ്റിവച്ച് മറ്റുള്ളവരെ പ്രീതിപ്പെടുത്താനും മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാനും എപ്പോഴും ശ്രമിക്കുന്നത് സന്തോഷം നഷ്ടപ്പെടുത്തും. തുടർച്ചയായി മറ്റുള്ളവരുടെ അംഗീകാരം തേടുമ്പോൾ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിങ്ങൾ തന്നെ അവഗണിക്കുകയാണ്. ഇത് ആന്തരിക സംഘര്‍ഷങ്ങളിലേക്കും അസന്തുഷ്ടിയിലേക്കും നയിക്കും.

നോ പറയുക എന്നത് പ്രയാസമാണ്. എന്നാൽ അത് ആവശ്യവുമാണ്. മാറ്റങ്ങൾ പ്രയാസമായേക്കാം. എങ്കിലും അത് കൊണ്ടു വന്നേ തീരൂ. അതിരുകൾ വയ്ക്കുക. ഒപ്പം ആവശ്യം വരുമ്പോൾ നിരസിക്കാനും പഠിക്കുക. അവനവന്റെ സന്തോഷങ്ങൾക്കും ലക്ഷ്യങ്ങൾക്കും പ്രാധാന്യം കൊടുക്കുക.

Representative Image. Photo Credit : Fizkes / iStockPhoto.com
Representative Image. Photo Credit : Fizkes / iStockPhoto.com

ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോവാം
ജോലിയും വ്യക്തിജീവിതവും ആരോഗ്യകരമായി ബാലൻസ് ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. കരിയറിലും ഔദ്യോഗിക ജീവിതത്തിലും നിങ്ങൾ ശോഭിച്ചേക്കാം. എന്നാൽ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി സമയം മാറ്റിവയ്ക്കാതിരുന്നാൽ മാനസികവും വൈകാരികവുമായ സമ്മർദം അനുഭവിക്കേണ്ടി വരും. അമിതമായി ജോലി ചെയ്യുന്നത് ക്ഷീണം, സ്ട്രെസ്സ്, സംതൃപ്തിക്കുറവ് എന്നിവയിലേക്ക് നയിക്കും.

വർക് ലൈഫ് ബാലൻസ് നിലനിർത്താൻ ജോലിയും വ്യക്തിപരമായ സമയവും തമ്മിൽ കൃത്യമായ അതിരുകൾ വയ്ക്കേണ്ടതുണ്ട്. ജോലിസമയം അല്ലാത്ത സമയങ്ങളിലും ജോലി ചെയ്യാതെ ജോലിക്ക് പ്രാധാന്യം നൽകി സമയത്തു തന്നെ തീർക്കുക. സന്തോഷവും ആശ്വാസവും നൽകുന്ന പ്രവർത്തനങ്ങളിൽ മുഴുകുക. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം ഒരു തരം പൂർണത അനുഭവിക്കാൻ ശ്രമിക്കുക.

താരതമ്യം വേണ്ട
ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്നവരും വ്യത്യസ്ത താൽപര്യങ്ങളും ഉള്ളവർ തുടർച്ചയായി നിങ്ങൾ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് നിങ്ങളുടെ സ്വാഭിമാനത്തെ ദുർബലപ്പെടുത്തും. അസന്തുഷ്ടി വർധിക്കും. സമൂഹ മാധ്യമങ്ങളും സമൂഹത്തിൽ നിന്നുള്ള സമ്മർദവും ഇത് കൂട്ടും. അനാവശ്യമായ പ്രതീക്ഷകൾ ഒരാളുടെ സ്വത്വത്തെ തന്നെ തകർക്കും.

താരതമ്യപ്പെടുത്തുന്നത് തടയാൻ നിങ്ങളുടെ നേട്ടങ്ങളിലും ശക്തികളിലും കൃതജ്ഞത ഉള്ളവരായിരിക്കാൻ ശീലിക്കാം. താരതമ്യങ്ങൾക്കു പകരം നിങ്ങളുടെ വ്യക്തിപരമായ വളർച്ചയിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നെഗറ്റീവ് ആയ താരതമ്യങ്ങൾ ഉണ്ടാകാം എന്നതിനാൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക. സ്വയം സ്വീകാര്യനാവാൻ ശ്രമിക്കുക.

happy-indian-executive-people-images-istock-photo-com
Representative image. Photo Credit: People Images/istockphoto.com

ഇല്ലാത്തതിലേക്ക് ശ്രദ്ധ കൊടുക്കാതിരിക്കാം
ഒരു പോസിറ്റീവ് മനോഭാവം നിലനിർത്തുക എന്നത് പ്രധാനമാണ്. നിങ്ങൾക്ക് ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടാതെ ഉള്ളതിനെ ഓർത്ത് സന്തോഷിക്കാം. കൃതജ്ഞത ഉണ്ടായിരുന്നാൽ ഉയരങ്ങളിൽ എത്താൻ പറ്റും. അതുകൊണ്ടു തന്നെ എപ്പോഴും കൃതജ്ഞതയുള്ളവരും വിനയമുളളവരും ആയിരിക്കുക.

ഇത് പ്രാവർത്തികമാക്കാൻ ഉള്ള കാര്യങ്ങളിൽ കൃതജ്ഞത പരിശീലിക്കാം. നിങ്ങളുടെ ശക്തികൾ, ബന്ധങ്ങൾ, അനുഭവങ്ങൾ ഇവയെ എല്ലാം അഭിനന്ദിക്കുന്നതിൽ ശ്രദ്ധ കൊടുക്കാം. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെപ്പോലും ആശ്ലേഷിക്കാം.

ടോക്സിക് ആയ ബന്ധങ്ങൾ
ടോക്സിക് ആയ ആളുകളുടെ ഇടയിൽ നിൽക്കുന്നത് നിങ്ങളുടെ ഊർജത്തെ ഇല്ലാതാക്കും. സ്വാഭിമാനം കുറയും. വ്യക്തിപരമായ വളർച്ചയ്ക്കും ഇത് തടസ്സമാകും. മുതലെടുപ്പും വിമർശനവും തുടർച്ചയായി നെഗറ്റീവ് ആയ പെരുമാറ്റങ്ങളും ഉള്ള ടോക്സിക് ബന്ധങ്ങൾ സമ്മർദത്തിനും അസന്തുഷ്ടിക്കും കാരണമാകും.

നിങ്ങളുടെ സന്തോഷം തുടർച്ചയായി ഇല്ലാതാക്കുന്നവരിൽ നിന്നും അകലം പാലിക്കാം. പരസ്പര ബഹുമാനവും പിന്തുണയും ലഭിക്കുന്നയിടങ്ങളിൽ നിൽക്കാം. നിങ്ങളുടെ ജീവിതത്തിനും വ്യക്തിപരമായ വളർച്ചയ്ക്കും സഹായിക്കുന്ന ബന്ധങ്ങൾ പരിപോഷിപ്പിക്കാം.

English Summary:

Overcome These Common Causes of Unhappiness Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com