ADVERTISEMENT

ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Ligth Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അദ്ഭുതവീടിന്റെ വിശേഷങ്ങൾ കാണാം..

വയനാട് സുൽത്താൻ ബത്തേരിയിലുള്ള 5 സെന്റ് സ്ഥലത്താണ് സർക്കാർ ഉദ്യോഗസ്ഥനായ മോബിഷ് വീടുപണിയാൻ തിരഞ്ഞെടുത്തത്. ജോലിക്കൊപ്പം അൽപം പൊതുപ്രവർത്തനവും ഉള്ളതിനാൽ വീടിനു മേൽനോട്ടം വഹിക്കാനൊന്നും സമയമില്ല. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഒരു വീട് എന്ന അന്വേഷണത്തിലേക്ക് മോബിഷ് പോയത് അങ്ങനെയാണ്. ഒടുവിൽ LGSFS (Ligth Gauge Steel Frame Structure) സാങ്കേതിവിദ്യ തിരഞ്ഞെടുത്തു. വെറും നാലര മാസം കൊണ്ട് വീടുപണി പൂർത്തിയായി. ഇതിനിടയിൽ കൊറോണയും ലോക്ഡൗണും വന്നതുകൊണ്ടാണ് അത്രയുമെടുത്തത്. സാധാരണഗതിയിൽ മൂന്നു മാസം കൊണ്ട് പണിതീർക്കാം.

prefab-house-batheri-view

വെറും മൂന്നു തൊഴിലാളികളാണ് സ്ട്രക്ചർ പണിക്ക് ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിൽ സാധാരണ ഒരാൾ വീടുപണി തുടങ്ങിയാൽ പിന്നെ നെട്ടോട്ടമായിരിക്കുമല്ലോ. എന്നാലിവിടെ പണി തുടങ്ങി അവസാനിക്കുംവരെ ഒന്നോ രണ്ടോ തവണ മാത്രമാണ് ഗൃഹനാഥൻ, ഇവിടേക്ക് തിരിഞ്ഞുനോക്കിയത്.

 

നിർമാണ രീതി...

  • അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു. 
  • ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു.
  • മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു.
  • അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കുന്നു.
  • ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.

 

prefab-house-batheri-living

അകത്തളക്കാഴ്ചകൾ...

prefab-house-batheri-dine

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവ താഴത്തെ നിലയിൽ വരുന്നു. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ,ഓപ്പൺ ടെറസ് എന്നിവയും വരുന്നു. മൊത്തം  1400 ചതുരശ്രയടിയാണ് വിസ്തീർണം. സ്വകാര്യതയോടെ വിന്യസിച്ച ഗസ്റ്റ് ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഡൈനിങ്- കിച്ചൻ നീളൻ ഹാളിന്റെ വശങ്ങളിലായി വിന്യസിച്ചു.

prefab-house-batheri-library

ഇൻഡസ്ട്രിയൽ വർക്ക് ചെയ്‌താണ് സ്‌റ്റെയർകേസ് നിർമിച്ചത്. ഇതിൽ ട്രീറ്റ് ചെയ്ത മരത്തിന്റെ പടവുകൾ കൊടുത്തു. സ്‌റ്റെയറിന്റെ താഴെയുള്ള സ്‌പേസിൽ ഒരു ലൈബ്രറിയും സെറ്റ് ചെയ്തു.

prefab-house-batheri-kitchen

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു അടുക്കള നിർമിച്ചു. എസിപി ഷീറ്റുകൾ കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

prefab-house-batheri-bed

തെർമൽ-അക്കൗസ്റ്റിക് ഇൻസുലേഷനുള്ള മേൽക്കൂരയാണ് ഒരുക്കിയത്. അതിനാൽ വീടിനുള്ളിൽ ഫാൻ. എസി ആവശ്യമേയില്ല. വയനാട് പോലുള്ള പ്രദേശത്ത്, തണുപ്പ് കാലത്ത്, വീടിനുള്ളിൽ സുഖകരമായ ചൂടും നിലനിൽക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

 

LGSFS- സവിശേഷതകൾ

  • ഭാരം കുറഞ്ഞ നിർമിതിയാണിത്. അതിനാൽ ബേസിക് ഫൗണ്ടേഷൻ മാത്രം മതിയാകും.
  • മൂന്നു മാസം കൊണ്ട് കുറച്ചു പണിക്കാരെ ഉപയോഗിച്ച് വീട് പൂർത്തിയാക്കാം.
  • കോൺക്രീറ്റ് വീടിനെപ്പോലെ ക്യുറിങ് ആവശ്യമില്ലാത്തതിനാൽ, വാർക്കലിന് ശേഷം വെള്ളമൊഴിക്കൽ തുടങ്ങിയ പരിപാടികൾ ഒഴിവാകുന്നു.
  • പരിസ്ഥിതി സൗഹൃദം, ആവശ്യമെങ്കിൽ അഴിച്ചെടുക്കാം, അകത്തളങ്ങൾ പരിഷ്‌കരിക്കാം , മറ്റൊരിടത്ത് പുനർപ്രതിഷ്ഠിക്കാം.
  • നിർമാണ സാമഗ്രികളുടെ വേസ്റ്റേജ് ഇല്ല, സ്റ്റീലിന്റെ വില ഉയരുന്നതിനാൽ  റീസെയിൽ വാല്യൂ ഉറപ്പ്.
  • ഭൂകമ്പം, തീപിടിത്തം എന്നിവയെ പ്രതിരോധിക്കുന്നു.
  • ചുവരുകളുടെ കനം കുറയുന്നതുവഴി 1000 sqft എടുത്താൽ 100 sqft കാർപ്പറ്റ് ഏരിയ അധികമായി ലഭിക്കുന്നു.
  • മികച്ച ഊർജക്ഷമത; തെർമൽ ഇൻസുലേഷൻ ഉള്ളതിനാൽ അകത്ത് ചൂട് കുറവ്.
prefab-house-batheri-stair

 

നിർമാണ സാമഗ്രികൾ

സ്ട്രക്ചർ- സ്റ്റീൽ ഫ്രെയിം  

ചുവരുകൾ- ഫൈബർ സിമന്റ് ബോർഡ് 

മേൽക്കൂര-  ഫൈബർ സിമന്റ് ബോർഡ്, ഷിംഗിൾസ് 

ഫൗണ്ടേഷൻ, ഫ്ലോർ- RCC 

ഫ്ളോറിങ് - വിട്രിഫൈഡ് ടൈൽ 

prefab-house-batheri-ff

വാതിൽ- സ്റ്റീൽ, ഫൈബർ ഡോറുകൾ 

prefab-house-batheri-gf

ജനലുകൾ- യുപിവിസി 

Project facts

Location- SulthanBatheri, Wayanad

Plot- 5 cent

Area- 1400 SFT

Owner- Mobish Thmas

Architect- Hashim Muhammed

Designer & Developer- Majid T K

ODF Group, Calicut

Ph:- +91-8078791292

Budget- 33 lakhs

Y.C- Jan 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Prefabricated House Plans Kerala; Veedu Malayalam, LGSFS Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com