40 % ചെലവ് കുറവ്; എസി വേണ്ട! ആർക്കിടെക്ട് സ്വന്തം വീടൊരുക്കിയപ്പോൾ
Mail This Article
24 വര്‍ഷമായി സുസ്ഥിരനിര്‍മ്മിതികള്‍ മാത്രം നടത്തുന്ന ആളാണ് ആർക്കിടെക്ടായ ജിതേന്ദ്ര പി നായിക്ക്. ഹൂബ്ലി സ്വദേശിയായ ഇദേഹം പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത വീടുകൾ പണിയുക തന്റെ കടമയാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ജിതേന്ദ്രയുടെ കമ്പനി ഏതാണ്ട് രണ്ടായിരത്തോളം കെട്ടിടങ്ങള്‍ ആണ് ഇത്തരത്തില്‍ നിര്‍മ്മിച്ച് നല്‍കിയത്. ഹൂബ്ലിയില്‍ തന്നെ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളെ ആധുനിക ഐടി ഓഫീസുകള്‍ ആക്കിമാറ്റിയ ആളാണ് ജിതേന്ദ്ര.
ഗ്രീന്‍ ബില്‍ഡിങ് എന്ന ആശയം മനസ്സില്‍ ഉറച്ച ശേഷം 2010 ലാണ് ജിതേന്ദ്ര തന്റെ സ്വന്തം വീട് ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. 2,500 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച ഈ വീടിന്റെ നിര്‍മ്മാണച്ചെലവ് 40 ശതമാനം വരെ റിയൂസബില്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചത് വഴി ജിതേന്ദ്ര ലാഭിച്ചത്.
ഫെറോസിമന്റ് പോലെയുള്ള ഗ്രീന്‍ ബില്‍ഡിങ് വസ്തുക്കള്‍ കൊണ്ടായിരുന്നു നിര്‍മ്മാണം. ശരിക്കും ഒരു കാലാവസ്ഥാ അനുകൂല വീട് എന്ന് ജിതേന്ദ്രയുടെ വീടിനെ വിളിക്കാം. എസിയോ ഒന്നും ഈ വീട്ടില്‍ ആവശ്യമില്ല. എപ്പോഴും അത്രയ്ക്ക് തണുപ്പും വെളിച്ചവും ആണിവിടെ. പ്രീകാസ്റ്റ് സ്ലാബുകളാണ് റൂഫിങ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. സ്റ്റെയര്‍കേസ് , പാനലുകള്‍ ,ജനലുകള്‍ എല്ലാത്തിലും പഴയ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ ആശ നായിക്ക് ആണ് ജിതേന്ദ്രയുടെ ഭാര്യ . ആശയുടെ ആശയങ്ങളും ചേര്‍ത്താണ് ജിതേന്ദ്ര വീട് നിര്‍മ്മിച്ചത്.
English Summary- Sustainable House of Architect Model