ADVERTISEMENT

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളും നിയമങ്ങളും അറിയാം..

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ ഏതൊക്കെ ജോലികൾ പൂർത്തീകരിച്ചിരിക്കണം?

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ സ്ട്രക്ചർ, ടോയ്‌ലറ്റ്, ലിഫ്റ്റ്, പ്ലമിങ്, ഇലക്ട്രിക്കൽ വയറിങ്, ഷട്ടർ/ ഡോർ/ വിൻഡോ, സ്‌റ്റെയർ വിത് ഹാൻഡ്റെയിൽസ്,   കെട്ടിടത്തിലേക്കുള്ള പ്രവേശനം , അഗ്നിസുരക്ഷാ സംവിധാനങ്ങൾ (ആവശ്യമെങ്കിൽ) എന്നിവ പൂർത്തീകരിച്ചിരിക്കേണ്ടതാണ്. പാർഷ്യൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ കെട്ടിടത്തിന്റെ ഏതു ഭാഗമാണോ ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ മേൽപറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കിയിരിക്കേണ്ടതാണ്. 

സെക്രട്ടറി എത്ര ദിവസത്തിനുള്ളിൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകണം? സമയത്തിനുള്ളിൽ നൽകുന്നില്ലെങ്കിൽ ചട്ടപ്രകാരം എന്ത് നടപടി സ്വീകരിക്കാം?

പൂര്‍ത്തീകരിച്ച നിർമാണം പെർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെടുത്തുന്ന പക്ഷം കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പ്രസ്തുത 15 ദിവസത്തിനുള്ളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ, ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കേണ്ടതാണെന്നും ആയത് അധികാരികൾ ഇപ്പോൾ നൽകിയിട്ടുള്ളതായി കണക്കാക്കുന്നുവെന്നും കാണിച്ചുകൊണ്ട് അപേക്ഷകൻ സെക്രട്ടറിക്ക് കത്ത് നൽകേണ്ടതുമാണ്. ഇങ്ങനെയുള്ള അവസരത്തിൽ സെക്രട്ടറി അപേക്ഷകൻ നൽകുന്ന കത്തിന്റെ പകർപ്പിൽ സെക്രട്ടറി ഒപ്പ് രേഖപ്പെടുത്തി ഓഫീസ് സീൽ പതിപ്പിച്ച് കത്ത് ലഭിച്ചതായി സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. ഇത് Deemed Occupancy സർട്ടിഫിക്കറ്റായി കണക്കാക്കാവുന്നതാണ്. 

അനുമതിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയാൽ കെട്ടിട നമ്പർ/ ഓക്കുപ്പൻസി ലഭ്യമാക്കാൻ എന്തു ചെയ്യണം?

അനുമതിയില്ലാതെ നിര്‍മാണം പൂർത്തിയാക്കിയ കെട്ടിടം കെട്ടിടനിർമാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെക്രട്ടറിക്ക് ക്രമവത്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ രേഖകൾ സഹിതം, അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. പ്ലാനിൽ നിന്നും വ്യതിചലിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് ചട്ടലംഘനങ്ങൾ ഉണ്ടെങ്കിൽ അത്തരം കെട്ടിടങ്ങൾക്ക് ചട്ടപ്രകാരം  വ്യവസ്ഥകൾക്കു വിധേയമായി സർക്കാരിൽ നിന്നുള്ള ഇളവിനായി അപേക്ഷിക്കാവുന്നതാണ്. 

വിവരങ്ങൾക്ക് കടപ്പാട്- കെട്ടിട നിർമാണ ചട്ടങ്ങൾ (KMBR-2019, KPBR- 2019) സംശയങ്ങളും വസ്തുതകളും 

വീട് വിഡിയോസ് കാണാം
English Summary:

Delay in getting Occupancy Certificate/ Building Number- What to Do?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com