ADVERTISEMENT

വഴുതനയ്ക്ക് എഗ് പ്ലാന്റ് എന്നൊരു പേരുണ്ട്. അതെങ്ങിനെ വന്നെന്നു ചോദിച്ചാൽ ശരിയായ ഒരു ഉത്തരം അതിന്റെ ചരിത്രത്തിലുണ്ട്. വഴുതനക്കൃഷി നടന്നിരുന്നത് ഇന്ത്യയിലും ചൈനയിലുമായിരുന്നല്ലോ. അന്ന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ച് 1700കളിൽ വഴുതന വന്നെത്തിയപ്പോൾ അന്ന് രണ്ടേരണ്ടു നിറങ്ങളിലും വലുപ്പത്തിലും മാത്രമായിരുന്നു. ഇന്നത്തെപോലെ വഴുതന അന്ന് പച്ച നിറത്തിലും പർപ്പിൾ നിറത്തിലേക്കും പരിവർത്തനപ്പെട്ടിട്ടില്ലാത്ത ആ കാലത്ത് ക്രീം നിറത്തിലും വെളുത്ത നിറത്തിലും ഒരു മുട്ടയോട് സാമ്യം തോന്നിയിരുന്ന വലുപ്പത്തിലും ആയിരുന്നതുകൊണ്ട് ഈ ചെടിയെ അതിൽനിന്നും മുട്ടപോലെ തോന്നിപ്പിക്കുന്ന കായകളെ കണ്ടപ്പോൾ കൗതുകം തോന്നിയ യൂറോപ്പ്യന്മാർ വഴുതനയെ എഗ്ഗ് പ്ലാന്റ്, മുട്ടച്ചെടി എന്ന പേരിട്ടു വിളിക്കുകയായിരുന്നു.

1700കളിൽനിന്ന് മുന്നൂറു വർഷം കഴിഞ്ഞപ്പോൾ ഇന്നുള്ള വഴുതന ഇനങ്ങളെ എഗ്ഗ് പ്ലാന്റ് എന്ന് വിളിച്ചാൽ ഒരു സംശയം തോന്നാം. ആ പേര് അന്വർഥമല്ലാതായി മാറിയതിനു പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ഇനങ്ങളുടെ വികസിത രൂപത്തിലേക്ക് നയിച്ച അറിവുകളെയും വേണം 'കുറ്റ'പ്പെടുത്താൻ. 

പിന്നീട് ഫ്രഞ്ചുകാർ ഈ കായ കണ്ടുതുടങ്ങിയപ്പോഴേക്കും  പർപ്പിൾ നിറത്തിലേക്ക് മാറാൻ തുടങ്ങിയതോടെ aubergine (aubergine = purple-brownish color) എന്ന ഓമനപ്പേരിട്ടു വിളിക്കാൻ തുടങ്ങി. സ്പാനിഷുകാർ വഴുതനയെ ഫ്രഞ്ചുകാർ വിളിക്കുന്ന പേരിനെ തെറ്റായി ഉച്ചാരണം നടത്തി alberginia എന്നും വിളിച്ചുപോന്നു. ഫ്രാൻസിന്റെ ചില ഭാഗങ്ങൾ നിയന്ത്രിച്ചിരുന്ന ഇംഗ്ലീഷുകാരും ഈ വാക്ക് ഉച്ചരിക്കുന്നുണ്ട്. പക്ഷേ, ഈ പേരിനു പിന്നെയും പുറകോട്ടുപോയാൽ aubergine എന്ന വാക്കിലേക്ക് എത്തിയതിനും കാരണമുണ്ട്. സംസ്കൃതത്തിൽ വഴുതനയ്ക്ക് vatimgana എന്ന ഉച്ചാരണമാണ് നൽകിയിട്ടുള്ളത്. പേർഷ്യ വഴി ഈ പേര് അറബികൾക്കിടയിൽ എത്തിയപ്പോൾ al-badinjan എന്നായിമാറി. അപ്പോൾ വഴുതനയ്ക്ക്, വഴുതനക്കൃഷിക്ക്, വഴുതന കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് അത്രയും പഴക്കത്തിന്റെ ഒരു കഥപറയാനുണ്ട് എന്നർഥം. നോക്കൂ വാക്കുകളും ഇനങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോൾ ലഭിക്കുന്ന രസകരമായ കഥാചരിത്രം. 

അപ്പോൾ ഇന്ന് ബ്രിൻജൽ എന്നും ഒരു പേരുണ്ടല്ലോ. അതെങ്ങിനെ? അത് വന്നത് മിക്കവാറും ബ്രസീലുകാരും പൊർച്ചുഗീസുകാരും വഴി ആയിരിക്കാം അവർ വഴുതനയെ berinjela എന്നാണു വിളിച്ചു വന്നത്.

എന്തായാലും ശരി, കിരീടമുള്ള ഒരേയൊരു പച്ചക്കറിയാണ് വഴുതന. പാചകം ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ മാത്രമേ വഴുതന രുചികരമായ ഒന്നായി മാറുകയുള്ളൂ. അല്ലാത്തവർ വഴുതനകൊണ്ട് പാചകം ചെയ്‌താൽ രുചിയില്ലാതാകും. പാചകം ചെയ്യാൻ പഠിച്ചാൽ ഇതുപോലെ രുചി മറ്റു പച്ചക്കറികൾക്ക് ലഭിക്കുമോ എന്നത് സംശയമാണ്. അത്രയും രുചി.

വിലാസം: വേണുഗോപാൽ മാധവ്, അൾട്രാ ഓർഗാനിക് ഫാം പ്രാക്ടീഷ്ണർ, മുറ്റത്തെ കൃഷി. ഫോൺ: 94474 62134

English summary: History and Iconography of Eggplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com