വേദന നൽകിയ ലോകത്തുനിന്ന് വിടപറഞ്ഞ് അബാക്ക: കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ടവൾ

Mail This Article
വേദനകൾ സമ്മാനിച്ച ലോകത്തുനിന്ന് വിടപറഞ്ഞ് അബാക്ക. അബാക്കയെ ഓർക്കുന്നില്ലേ? 2020 ഡിസംബറിൽ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെടുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്ത നായ. പിന്നീട് ആനിമൽ വെൽഫെയർ ഓർഗനൈസേഷനായ ദയ അവളെ ഏറ്റെടുത്തു ആവശ്യമായ ചികിത്സ നൽകി സംരക്ഷിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം വരെ ആരോഗ്യവതിയായിരുന്ന നായയെ രാവിലെ ജിവനറ്റ നിലയിലാണ് കണ്ടത്. ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്ന് കരുതുന്നതായി ദയ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.
ഉടമ ചെയ്ത ദ്രോഹങ്ങളിൽനിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചിരിക്കാം എന്നതുകൊണ്ടാണ് അന്ന് ദയയുടെ പ്രവർത്തകർ അബാക്ക എന്ന പേര് നൽകിയത്. ചരിത്രത്തിൽ ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്ക.
അബാക്ക എന്ന പേര് നൽകിയപ്പോൾ കർഷകശ്രീ ഓൺലൈൻ പങ്കുവച്ച ലേഖനങ്ങൾ ചുവടെ
സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിച്ച അവൾ ഇനി അബാക്ക എന്ന് അറിയപ്പെടും
അബാക്ക പീഢകളില്ലാത്ത ജീവിതത്തിലേക്ക്; ചരിത്രത്തിൽ ആരാണ് അബാക്ക?