ADVERTISEMENT

കവിതപോലെ അർത്ഥപൂർണ്ണവും മനോഹരവുമാണ് അനഘയുടെ ലോകം. ബാല്യകൗമാരങ്ങളിൽ പാലാ കൈരളീശ്ലോക രംഗത്തിൽനിന്ന് ഉള്ളിലുറപ്പിച്ച കാവ്യപൂജയുടെ അടിത്തറ. വരദാനംപോലെ ലഭിച്ച കാവ്യാലാപനസിദ്ധി. തിരുവനന്തപുരം വിമൻസ് കോളജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളജ്, സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയെടുത്ത ബിരുദാനന്തര ബിരുദങ്ങൾ. എല്ലാം കാവ്യലോകത്ത് അനഘ ജെ. കോലത്തിന്റെ ഭാവനാപൂർണ്ണമായ സഞ്ചാരത്തിന് വഴിയൊരുക്കി. ഇപ്പോഴിതാ നേട്ടങ്ങൾക്കെല്ലാം പൊൻതൂവലായി കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ അംഗീകാരവും. 

 

കാവ്യസപര്യയോടൊപ്പം സർക്കാർ പ്രൈമറി സ്കൂളുകൾക്കായി ആരംഭിച്ച ‘മൊഴിവാതിൽ’ എന്ന പരിപാടി ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താൻ കുട്ടികളെ പ്രാപ്തരാക്കി. ഒപ്പം പ്രകൃതിയോട് ചേർന്നു നിലക്കുന്ന ‘ഹൃദയ’യുടെ പ്രവർത്തനവും അനഘ സജീവമാക്കി. 2014ൽ അങ്കണം സാഹിത്യപുരസ്കാരം 2019ൽ ഒഎൻവി യുവസാഹിത്യ പുരസ്കാരം, 2020ൽ പുനലൂർ ബാലൻ അവാർഡ് എന്നിവ അനഘയെ തേടിയെത്തി. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരമാണ് ഒഎൻവി പുരസ്കാരത്തിന് അർഹമായത്. ‘ഞാൻ അറിഞ്ഞ കടൽ’ ആണു മറ്റൊരു കവിതാ സമാഹാരം. പുത്തൻ തലമുറയിലെയും പഴയ തലമുറയിലെയും വായനക്കാർക്ക് അനഘയുടെ കവിതയിലേക്ക് കടന്നുചെല്ലാം. കാലങ്ങളുടെ അകലം എഴുത്തിൽ അതിജീവിച്ചു നിൽക്കുന്നു. മിക്കകവിതകളും മുദ്ധഛന്ദസ്സുകളോ ഗദ്യകവിതകളോ ആയിട്ടാണ് എഴുതിയിട്ടുള്ളത്.

 

‘ഓണപ്പൂവേ നിന്നെയിറുക്കും തോറും പൊടിയും

b-ravikumar
ബി. രവികുമാർ. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ അനഘയുടെ അധ്യാപകനായിരുന്നു കഥാകൃത്ത് കൂടിയായ ലേഖകൻ.

ചോരയുമെങ്ങനെ ഞങ്ങൾ മറക്കും’

 

ഏതു സന്തോഷത്തിന്റെയുളളിലും കിനിഞ്ഞു വരുന്ന സങ്കടങ്ങളെ കാണും പോലെ ഊർജപ്രവാഹിനികളായി കത്തിജ്വലിക്കുന്ന സ്ത്രീശക്തിയുടെ കരുത്തും അനഘയുടെ കവിതകളിൽ ഉള്ളടങ്ങുന്നു. എഴുത്തിനൊപ്പം തന്നെ മറ്റു സാഹിത്യ പ്രവർത്തനങ്ങളിലും സജീവം. 51 അക്ഷരങ്ങളെന്നപോലെ പ്രാചീനകാലം മുതൽ വർത്തമാനകാലം വരെയുള്ള 51 കവിതകളുടെ ഓഡിയോബുക്ക് വൃത്തബദ്ധമായ ആലാപന രീതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളെയും കവിതകളെയും യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ‘ഭാഷാകാംക്ഷ’യിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഭാഷാ / സാഹിത്യ വിചാരങ്ങൾ ഏറെ ശ്രദ്ധേയം.

 

 

Content Summary: ‘Mezhukuthirikku Swantham Theeppetti’ book by Anagha J Kolath bags Kendra Sahitya Akademi Yuva Puraskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com