ADVERTISEMENT

ദീപു

ഡി സി ബുക്സ്

വില: 380 രൂപ

ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ ‘ചിലപ്പതികാരത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാന ഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വിൽക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യ രാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചു കളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ–സാമൂഹിക–സാമ്പത്തിക–സാംസ്കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്. ഒപ്പം മറ്റു പല കഥകളും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com