ADVERTISEMENT

പലപ്പോഴും പല സന്ദർഭങ്ങളിലും കേൾക്കുന്ന ഒന്നാണ് ആണുങ്ങളും അവരുടെ കരച്ചിലും.

 

‘‘എടാ നീയൊരു ആണല്ലേ എന്നിട്ടാണോ ഇങ്ങനെ കരയുന്നത്’’ എന്ന വാക്ക് പലരും പലതവണ കേട്ടതോ അനുഭവിച്ചതോ ആയിരിക്കും. 

 

ആണുങ്ങൾ കരയേ..? അയ്യേ അത് പാടില്ല, ആരും കാണാനേ പാടില്ല, കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ... അല്ലെങ്കിൽ ഞാൻ കരഞ്ഞാൽ നിങ്ങൾ പറയും നീയൊരു ആണല്ലേടായെന്ന്.....

 

എന്താ ആണുങ്ങൾക്ക് കരയാൻ പാടില്ലേ ?

 

മനോവിഷമം, സങ്കടം, നിരാശ ഇത്യാദിയായ വികാരങ്ങൾ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണല്ലോ. അതോ അതിനും ആണെന്നോ പെണ്ണെന്നോ ചെറുതെന്നോ വലുതെന്നോ എന്നുള്ള വേർതിരിവ് ഉണ്ടോ? എന്റെ അറിവിൽ ഇല്ല.

 

കരച്ചിൽ വന്നാൽ കരയുന്നതുതന്നെയാണ് നല്ലത്. അത് ആണായാലും പെണ്ണായാലും, കരയാതെ എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. എന്നാൽ കരയുമ്പോൾ മനസ്സിനുള്ളിലെ സങ്കടങ്ങൾ പകുതി ആ കണ്ണുനീരിനൊപ്പം ഒഴുകിപ്പോകുമെന്ന് അനുഭവസമ്പന്നർ തന്നെ പറഞ്ഞിട്ടുമുണ്ട്.

 

ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ ഞങ്ങൾ കരയാറില്ല...

 

പ്രണയിച്ചവൾ ഹൃദയം തകർത്തെറിഞ്ഞു പോകുമ്പോഴും ജീവിതത്തിൽ അതേവരെ കൂടെനിന്നവർ പെട്ടന്ന് നമ്മെ തനിച്ചാക്കി പോകുമ്പോഴും മനസ്സിന്റെ മതിൽകെട്ടിനുള്ളിൽ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്...

 

ജീവിതം കൈ വിട്ടുപോകുമ്പോൾ, മുന്നോട്ടുള്ള ജീവിതം ചോദ്യ ചിഹ്നമാകുമ്പോഴും പുറത്തേക്ക് ചെറു പുഞ്ചിരി കാണിച്ച് മനസ്സിൽ ഉറക്കെ കരയുന്നവരാണ് അവർ.

 

ചങ്കിൽ നിന്ന് കനം വച്ച് വായ് വരെയെത്തുന്ന കരച്ചിലിനെ എന്തു ചെയ്യാൻ പറ്റും ?

 

കരയുക തന്നെ !

 

ചിരിയേക്കാൾ ഹൃദ്യമായി കരയാൻ സാധിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ‘ആവർത്തിക്കുന്ന വിഷാദത്തിന്റെ വിശുദ്ധമായ പരിസമാപ്തി’ ആണ് ഓരോ കരച്ചിലും ....

 

എത്രനാൾ നിങ്ങളാ വീർപ്പുമുട്ടൽ ഉള്ളിലൊതുക്കി കഴിയും. ‘‘നിങ്ങൾക്കൊന്ന് പൊട്ടി കരഞ്ഞൂടെ?’’ നിങ്ങൾ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ദുരഭിമാനത്തിനു മുന്നിൽ ഒന്ന് കരഞ്ഞാൽ മനസ്സിനു ലഭിക്കുന്ന സമാധാനം എത്രയോ വലുതാണ്. നിങ്ങളുടെ സങ്കടമോ മറ്റു ഇമോഷനുകളോ മറ്റുള്ളവർക്കിടയിൽ നിങ്ങളെ അളക്കാനുള്ള മാനദണ്ഡങ്ങളല്ല.

 

‘ I AM HAPPY ’ എന്ന് പറയുന്നയതുപോലെത്തന്നെ ‘I AM NOT OK’ എന്നും നമുക്ക് നമ്മുടെ ഇമോഷനെക്കുറിച്ച് കുറിച്ച് സമൂഹത്തോട് പറയാൻ കഴിയണം.

 

സന്തോഷം പോലെ സങ്കടങ്ങളും നിങ്ങളിൽ നിന്ന് പുറത്ത് വരട്ടെ.

 

നിങ്ങളുടെ സങ്കടങ്ങളും മറ്റും നിങ്ങളുടെ ദുർബലതയായി വാഴ്ത്തപ്പെടാതിരിക്കട്ടെ !

 

Content Summary: Essay written by Sumesh M

 

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com