ADVERTISEMENT

(കവിത)

നിങ്ങളിടങ്ങളിനിയും

നേടുവാനേറെയുണ്ട് പെൺജന്മങ്ങളേ...

 

നോക്കൂ,

കണ്ണടച്ചൊരു

പെണ്ണിവിടെയിരിപ്പുണ്ട്

കയ്യിൽ തുലാസ്സുമായ്.

നിങ്ങടെ മാനം തൂക്കാനൊരു

കട്ടിയും

ഒരുകെട്ടു

പുസ്തകങ്ങളുമായ്.

 

നീട്ടിയ മറുകയ്യിൽ

വാദമുഖങ്ങളും

പ്രതിരോധങ്ങളുംതീർത്തു

ചില മുഖങ്ങളടയിരിപ്പുണ്ട്...

 

വനിതാദിനത്തിൽ

നവ പാതകൾ

വെട്ടിയൊരുക്കിയതിനുശേഷം

നടുവൊന്നു നീർക്കുക

തലയൊന്നുയർത്തുക

തിരിയൊന്നു കൊളുത്തുക

നിങ്ങൾ!

 

വെന്തെരിയട്ടെയീ പട്ടടയിൽ

പണ്ടെന്നോ ഞാൻ തീർത്ത സ്‌മൃതികളു-

മെന്റെ ധാർഷ്ട്യവും

ഞാനും!

 

English Summary : Malayalam Poem Written by dr Ajay Narayanan

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com