ADVERTISEMENT

ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നായിരിക്കാം ‘‘കാത്തിരിപ്പ്.’’ ഒരുപക്ഷെ ഇന്നും ഈ നിമിഷവും നാം ആ വാക്കിന്റെ വിലയറിയുന്നവരായിരിക്കും. ആർക്കോവേണ്ടി എന്തിനോവേണ്ടി എത്ര സമയമെന്നോ, ദിവസമെന്നോ വർഷമെന്നോ അറിയാതെ കാത്തിരിക്കുന്നവരാകും നാമെല്ലാം. ജീവിതത്തിന്റെ ഏതൊക്കെയോ തീരങ്ങളില്‍ നാം എന്തിനോ വേണ്ടി കാത്തിരിക്കുന്നു. വേര്‍പിരിഞ്ഞുപോയവരെ, പ്രണയിച്ച് നഷ്ടമായവരെ, സ്‌നേഹം മനസ്സിലാക്കാതെ പോയവരെ, നല്ലൊരു ജീവിതത്തെ......

 

ഞാൻ സ്നേഹിക്കുന്നവരെല്ലാം എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചുവരും... കാത്തിരിക്കുന്നു. എപ്പോഴൊക്കെയോ കൈവിട്ടുപോയ ജീവിതം വീണ്ടും സന്തോഷപ്പൂർണ്ണമാകും.. കാത്തിരിക്കുകയാണ്....

തന്റെ നല്ല സമയം വരാൻ പോകുകയാണ്.... കാത്തിരിക്കുകയാണ്.....

 

കാത്തിരിക്കുന്നവരുടെ മനസ്സുകള്‍ക്കെല്ലാം ഒരു ചലനാത്മകതയുണ്ട്.. ഒരു അടങ്ങാക്കടല്‍ പോലെ അത് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും.

പലരുടെയും ജീവിതം ഒരു കാത്തിരിപ്പാണ്. ഒരിക്കൽ എല്ലാം ശരിയാകുമെന്ന കാത്തിരിപ്പ്.... ചിലർക്കുവേണ്ടിയുളള/ചിലതിനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടെ ജീവിതത്തെയും.. മുന്നോട്ട് നയിക്കുന്നത്...

 

ഓരോ കാത്തിരിപ്പിനും വിരഹത്തിന്റെ ചൂടുണ്ട്. സംഗമത്തിന്റെ സംഗീതമുണ്ട്. ഓരോ ദിനം കഴിഞ്ഞു പോകുന്നതും മുടിയിഴകൾ വെളുക്കുന്നതും ഉടൽ ചുരുങ്ങുന്നതും ചർമം ചുളിയുന്നതുമൊന്നും കാത്തിരിപ്പിന്റെ ഓളങ്ങളിപ്പെട്ട് ചിലർ അറിയുന്നതേയില്ല....

നമ്മളിൽ പലരുടെയും ജീവിതം ഒരു കാത്തിരിപ്പാണ് ഒരിക്കൽ എല്ലാം ശരിയാകുമെന്ന കാത്തിരിപ്പ് ചിലർക്കുവേണ്ടിയുളള കാത്തിരിപ്പാണ് പലരുടെ ജീവിതത്തെയും.. മുന്നോട്ട് നയിക്കുന്നത്.

 

ചിലപ്പോൾ ഏറെ കൊതിയോടെയാകാം ചില കാത്തിരിപ്പുകൾ, ചിലതാകട്ടെ ഒരിക്കലും കണ്ടുമുട്ടരുതെന്ന് എന്ന തോന്നലോടെയുമാകാം.

പ്രതീക്ഷകളുടെയും അവസാനം കാത്തിരിപ്പുകളെ വെറുത്തരും നമ്മളിൽതന്നെയുണ്ടാകാം.

 

എന്നാൽ ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് നിങ്ങളാ കാര്യം നേടിയെടുക്കുമ്പോൾ ജീവിതം സന്തോഷകരമാകുമ്പോൾ, നിങ്ങൾ ആഗ്രഹിച്ച വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ... ആ നിമിഷം മുതൽ കാത്തിരിപ്പിന്റെ ഓരോ വേദനയിലും നിങ്ങൾ സന്തോഷം അനുഭവിക്കാൻ തുടങ്ങും. ആ ഓരോ നിമിഷവും ആയിരിക്കും നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ. പിന്നിട്ട വഴികളിലെ നമ്മെ കുത്തിനോവിച്ച മുള്ളുകൾ അന്നേരം മുതൽ നമുക്ക് പഞ്ഞിക്കെട്ടുകൾ പോലെ അനുഭവപ്പെടാൻ തുടങ്ങും. കയ്പ്പിന്റെ രുചി നിലനിൽക്കുന്ന നാവിൽ മധുരത്തിന്റെ ചെറു തരി ഏറ്റവും നന്നായി നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതുപോലെയുള്ളൊരനുഭവമാണ് ഓരോ കാത്തിരിപ്പിന്റെയും അവസാനം നമുക്ക് ലഭിക്കുന്നത്.

 

ഓരോ കാത്തിരിപ്പും പ്രതീക്ഷയാണ്.. സ്വപ്‌നമാണ്.. സ്‌നേഹമാണ്. എല്ലാവരും കാത്തിരിക്കുകയാണ്.. തിരികെ വിളിക്കാനുള്ള ഒരു വിളിക്കു വേണ്ടി..

 

ചാർളി സിനിമയിൽ നെടുമുടി വേണു പറയുന്നതുപോലെ ‘‘കാത്തിരിപ്പിന്റെ ഒരു പെയ്ൻ ഇല്ലേ, അതൊരു സുഖാ.’’

അതെ തീര്‍ച്ചയായും എല്ലാവരും തിരികെ വരും.. നഷ്ടപ്പെട്ടുപോയ പ്രണയത്തിലേക്കും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ടുപോയ സൗഹൃദങ്ങളിലേക്കും അതുപോലെ പ്രതീക്ഷയുടെ മറ്റൊരു കാത്തിരിപ്പിലേക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com