ADVERTISEMENT

കാലത്തിന്റെ കുത്തൊഴുക്കിൽ പ്രകൃതിയുടെ സൗന്ദര്യഭാവങ്ങളെല്ലാം ആവാഹിച്ചുകൊണ്ടുള്ള ഗന്ധർവന്റെ പ്രയാണം. നിർവചിക്കാൻ കഴിയാത്ത കഥകളുടെ ആത്മപ്രയാണം നടത്തിയ കഥാകാരൻ ആണ് പത്മരാജൻ. ജീവിത ഭാവങ്ങളെ മുഴുവൻ മാസ്മരികമായ സിനിമയിലൂടെ ജനഹൃദയങ്ങളിലേക്ക് തുറന്നുവിട്ട മഹാ മാന്ത്രികൻ.

സിനിമയെയും ജീവിതത്തെയും തമ്മിൽ കൂട്ടി യോജിപ്പിക്കുക എന്നത് അസാധ്യം എന്ന് കരുതിയിരുന്ന കാലത്താണ് പത്മരാജന്റെ കഥകൾ സിനിമയിലൂടെ ചിറക് വിരിച്ചത്. കാലത്തിന് മായ്ക്കാൻ കഴിയുന്നതെല്ലാം അദ്ദേഹത്തിനും കഴിയുമായിരുന്നു എന്ന തോന്നൽ ഗന്ധർവനിലും, തൂവാനത്തുമ്പികളിലും, നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകളിലും തുടങ്ങിയ സിനിമകളിൽ നമുക്ക് കാണാൻ കഴിയും. മഞ്ഞണിഞ്ഞ മുന്തിരിത്തോപ്പുകളും അവിടെ സോളമന്റേയും, സോഫിയുടെയും പ്രണയവും തന്റെ ശരീരം പിച്ചിച്ചീന്തി എറിയപ്പെട്ടു എന്നറിഞ്ഞിട്ടും തന്നെ സ്നേഹിക്കാൻ തയാറായ സോളമന്റെ കഥ.

ഒരു പ്രണയകഥക്കപ്പുറം നമ്മുടെയൊക്കെ മനസ്സിൽ ഈറനണിയിക്കുന്ന ഒന്ന് കൂടിയാണ് അത്. ജീവിതത്തിന്റെ തീച്ചൂളയിൽ വെന്തുരുകാൻ വിധിക്കപ്പെട്ട സോഫിയ. അവളുടെ ജീവിതം ഒരു വിധിയുടെ വിളയാട്ടം തന്നെ ആയിരുന്നു. രണ്ടാനച്ഛൻ എന്നത് ഒരു മൃഗത്തിന് തുല്യമാണെന്ന് പൈലോക്കാരൻ അടിവരയിട്ട് തെളിയിക്കുന്നു.

തെറ്റുകൾ പറ്റാത്ത മനുഷ്യർ ഇല്ല, പക്ഷേ ആ തെറ്റുകൾ ചൂഷണം ചെയ്യപ്പെടുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതെ ആകുന്നു. പത്മരാജനെ മറക്കാൻ ഓർമ്മകൾക്ക് കഴിയുമായിരിക്കും പക്ഷേ കാലത്തിനുമുമ്പേ നടന്നുപോയ ആ പ്രതിഭയ്ക്ക് സിനിമ ഉള്ള കാലത്തോളം മരണവും ഇല്ല.

Content Summary: Malayalam Article ' Padmarajan ' Written by Timto Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com