അമ്മേ.. ജഗദീശ്വരി – ശ്യാമള ഹരിദാസ് എഴുതിയ കവിത
Mail This Article
×
അമ്മേ..... ജഗദീശ്വരി
ബ്രഹ്മസ്വരൂപിണി.... ദേവീ
എൻ മിഴികളിൽ ഒരു തിരയായ്
നീ വിളങ്ങിടുന്നു.... വിളങ്ങിടുന്നു.
മനസ്സിലെ വികാരങ്ങൾ ധാരധാരയായ്
നിന്നിലേക്കൊഴുകിടുന്നു
എൻ മനസ്സിലൊരു കാറ്റായ് വന്നു നീ
സ്തുതിഗീതങ്ങൾ ഉണർത്തിടുന്നു.
എൻ ജീവിതം നിന്നിലൊരു
വേരായ് പടരുന്നു
അതിൽ ജ്ഞാനത്തിൻ
തിരി കൊളുത്താനായ്
ഞാൻ കേണിടുന്നു.... അമ്മേ കേണിടുന്നു.
നീ നൽകും അറിവുകളെൻ
തൂലികത്തുമ്പിലൂടെ
നിറഞ്ഞൊഴുകിടുന്നു... അമ്മേ
ഒഴുകിടും വാക്കുകളമ്മേ
നിനക്കായ് സമർപ്പിക്കുന്നു...
ഞാൻ സമർപ്പിക്കുന്നു.
English Summary:
Malayalam Poem ' Amme Jagadeeshwari ' Written by Syamala Haridas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.