ദിലീപ് പ്രോജക്ട്; വാർത്ത തെറ്റെന്ന് ആസിഫ് അലി

Mail This Article
ദിലീപിനെ നായകനാക്കി സിനിമ നിർമിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആസിഫ് അലിയോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിർമിക്കുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ അങ്ങനെയൊരു പ്രോജക്ട് ചർച്ചയിൽ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങൾ മനോരമ ഓൺലൈനോട് വ്യക്തമാക്കി.
ദിലീപ് നായകനാകുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നതെന്നായിരുന്നു വാർത്തകൾ വന്നത്. ജോഷി–ദിലീപ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്നത് സത്യമാണ്. ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിൻ ജാഫറാകും ഈ ചിത്രം നിർമിക്കുക. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.