അച്ചൻ ഗെറ്റപ്പിൽ സിജു വിൽസൺ; വരയൻ ഫസ്റ്റ്ലുക്ക്

Mail This Article
സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമിക്കുന്ന വരയൻ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. വേറിട്ട ഗെറ്റപ്പിലെത്തുന്ന സിജു വിൽസണെ പോസ്റ്ററിൽ കാണാം. വൈദികന്റെ വേഷത്തിലാണ് സിജു അഭിനയിക്കുന്നത്. ഡാനി കപൂച്ചിൻ കഥ, തിരക്കഥ നിർവ്വഹിച്ച് നവാഗത സംവിധായകൻ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം സിജു വിൽസൺ നായകനും ലിയോണ നായികയുമാകുന്നു
ജൂഡ് ആന്തണി, ജോയ് മാത്യു , വിജയരാഘവൻ , മണിയൻ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കർ, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
എഡിറ്റിങ് ജോൺകുട്ടി, ക്യാമറ രജീഷ് രാമൻ, ഗാനരചന ഹരി നാരായണൻ, സംഗീതം പ്രകാശ് അലക്സ്, കോറിയോഗ്രാഫി പ്രസന്ന മാസ്റ്റർ, പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മുരളി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആലപുഴയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിച്ചു.