ADVERTISEMENT

റിയാലിറ്റി ഷോയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കു മറുപടിയുമായി നടി മഞ്ജു പത്രോസ്. ‘എന്നെ എനിക്കറിയാം എന്‍റെ കുടുംബത്തിന് അറിയാം. അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല.’ മഞ്ജു പറയുന്നു. നടിയുടെ സുഹൃത്ത് സിമിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്.

 

സിമിയുടെ കുറിപ്പ് വായിക്കാം:

 

ഹായ് സിമിയാണ്,

Manju-Pathrose-2

 

എല്ലാവർക്കും നമസ്കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആൾക്കാർ ചേർന്ന് സോഷ്യൽമീഡിയയിൽ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളർത്തികളയുമെന്ന് കരുതിയ ഞാൻ എന്തൊരു മണ്ടിയാണ്..

manju-pathrose-husband

 

എലിമിനേഷനിൽ പുറത്തുവന്ന അവസാനനിമിഷത്തിൽ അവൾ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..

 

ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എൻറെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ 49 ദിവസം നിന്നതിന്റെ അഭിമാനത്തിൽ ആണ് അവൾ.. സോഷ്യൽമീഡിയയിൽ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞത് ഇതാണ്..

 

" എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്സിന് അറിയാം. അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല"..

 

അപ്പോൾ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയിൽ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാൻ പാടില്ലാത്ത ആൾക്കാരുടെ വിലയിരുത്തലുകൾ ഞങ്ങളെ ബാധിച്ചിട്ടില്ല... സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും.. ലവ് യു ഓൾ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT