ADVERTISEMENT

മകള്‍ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ നടി ഊർമിള ഉണ്ണി സംഘാടകരോട് മോശമായി പെരുമാറിയെന്ന് ആരോപണം.  ക്ഷേത്രോത്സവത്തിൽ മകളുടെ നൃത്തത്തിന് മുന്നോടിയായി അനൗൺസ് ചെയ്യുന്നതിനിടെ നടി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷയത്തിൽ നടി മാപ്പ് പറയണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

 

രാഗംരാധ കൃഷ്ണൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം: 

 

ഊർമിള ഉണ്ണി നിങ്ങൾക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാർഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാൽ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ കേരളത്തിൽ ഉത്സവപറമ്പിൽ പ്രോഗ്രാം അവതരിപ്പിക്കില്ല.......

 

തൃക്കടവൂരിൽവാഴും മഹാദേവനോടാണോ ... ഊർമിള ഉണ്ണിയുടെ ദേഷ്യം?????? തൃക്കടവൂർ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുൻപിൽ പ്രശസ്ത സിനിമാ താരം ഊർമിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാൻ മൈക്ക് എടുത്തപ്പോൾ അത് പ്രവർത്തിക്കാതിരുന്നതിനാൽ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ....

 

തുടർന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടർന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാൻസിന് ശേഷം ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ ഡാൻസ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു.

 

ഒരു മണിക്കുറിന് ശേഷം വിരലിൽ എണ്ണാവുന്ന കാണികളുടെ മുന്നിൽ ഡാൻസ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്....

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂർ മഹാദേവന്റെ മണ്ണിൽ അഹങ്കാരത്തോട് പ്രവർത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികൾക്കുള്ള

മറുപടി ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com