ADVERTISEMENT

പി.ടി. ഉഷയുടെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു. രേവതി വർമ സംവിധാനം ചെയ്യുന്ന ചിത്രം ഇംഗ്ലിഷിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കും. കോവിഡ് കാരണം നിർത്തിവച്ചിരുന്ന സിനിമാ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പി.ടി. ഉഷ മനോരമയോടു പറഞ്ഞു.

 

ഉഷയുടെ വേഷത്തിൽ ആര് സ്ക്രീനിലെത്തുമെന്ന കാര്യം സിനിമാ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രിയങ്ക ചോപ്രയുടെയും കത്രീന കൈഫിന്റെയും പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ബോക്സിങ് താരം മേരികോമിന്റെ ജീവിതം സിനിമയാക്കിയപ്പോൾ പ്രിയങ്ക ചോപ്രയായിരുന്നു ബോക്സിങ് താരമായി സ്ക്രീനിലെത്തിയത്. ഈ ചിത്രത്തിനുവേണ്ടി പ്രിയങ്ക ശരിക്കുള്ള ബോക്സിങ് പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രിയങ്കയ്ക്കാണു ഉഷയുടെ വേഷം ലഭിക്കാൻ സാധ്യതയെന്നാണ് പറയുന്നത്. മലയാളത്തിലും തമിഴിലും സിനിമകളൊരുക്കിയ രേവതി തന്നെയാണ് ഉഷയുടെ സിനിമയ്ക്കു തിരക്കഥയൊരുക്കുന്നതും.

 

കായികതാരങ്ങളുടെ ജീവിത ചിത്രങ്ങൾക്ക് അടുത്തിടെയായി ബോളിവുഡിൽ വൻ ഡിമാൻഡ് ആണ്. സച്ചിൻ, എം.എസ്. ധോണി, മിൽഖാ സിങ് എന്നിവരുടെ ജീവിതം ബിഗ് സ്ക്രീനിൽ കൊണ്ടുവന്നപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിങ് ആയിരുന്നു ധോണിയുടെ വേഷം ‘ ദ് അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്.  മിൽഖാ സിങ്ങിന്റെ ജീവിതം പറഞ്ഞ ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിൽ ഫർഹാൻ അക്തറായിരുന്നു നായക വേഷത്തിൽ. 

 

കേരളത്തിൽ നിന്നുള്ള ഒരു കായിക താരത്തിന്റെ ജീവിതം ബോളിവുഡിൽ എത്തുന്നത് ആദ്യമായിട്ടാണ്. ഫുട്ബോൾ താരം സത്യന്റെ ജീവിതം ‘ക്യാപ്ടൻ എന്ന പേരിൽ മലയാളത്തിൽ ചെയ്തപ്പോൾ ജയസൂര്യയായിരുന്നു നായകനായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com