ADVERTISEMENT

ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. 2018ൽ പുറത്തിറങ്ങിയ പാ പ്പാസ് എന്ന ചിത്രത്തിന്റെ തിരക്കഥ രചന സന്തോഷ് ആണ് നിർവഹിച്ചിരുന്നത്. സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

 

ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ്  ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്,സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്,വിക്ടർ ലൂയി മേരി,ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ ,മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. മിലാൻ ഗോൽഡ് അവാർഡ്സ്- ഒഫീഷ്യൽ സെലക്ഷൻ. ന്യൂയോർക്ക് മൂവി അവാർഡ്സ്- ഹോണറബിൾ മെൻഷൻ. ഉക്രൈനിയൻ ഡ്രീം ഫെസ്റ്റിവൽ- ഒഫീഷ്യൽ സെലക്ഷൻ. അനട്ടോളിയൻ ഫിലിം അവാർഡ്സ്- അവാർഡ് വിന്നർ. ഫോക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ബെസ്റ്റ് ഫീച്ചർ ഫിലിം. ഫെസ്റ്റിവൽ   നാപ്പോളിയൻ ഓൺ ക്യാമ്പ്സ് എൽസിസ് ഇൻ പാരീസ്- ഒഫീഷ്യൽ  സെലക്ഷൻ. 10th നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ- ബെസ്റ്റ് ഡയറക്ടർ, ഒഫീഷ്യൽ സെലക്ഷൻ എന്നീ പുരസ്കാരങ്ങളാണ് നേടിയിരിക്കുന്നത്.

 

എഡിറ്റിംഗ്- സച്ചിൻ സത്യ, മ്യൂസിക്ക് & ബിജിഎം-വിനീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം, സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, ഗാന രചയിതാവ്-റഫീഖ് അഹമ്മദ്, ആലാപനം- മഞ്ജരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്. അസോസിയേറ്റ് ഡയറക്ടർ-ഷെറീന സാജു, കലാസംവിധാനം- വിഷ്ണു നെല്ലായ മേക്കപ്പ്-മണി മരത്താക്കര, കോസ്റ്റുംസ് - സുകേഷ് താനൂർ. സ്റ്റിൽസ്-പവിൻ തൃപ്രയാർ, ഡി ഐ- ലീല മീഡിയ. വി എഫ് എക്സ് & ടൈറ്റിൽ വാസുദേവൻ കൊരട്ടിക്കര, ഡിസൈൻസ് സവിഷ് ആളൂർ. പിആർഒ എം കെ ഷെജിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com