ADVERTISEMENT

ഒട്ടേറെ ജനപ്രിയ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ എവിഎ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമിച്ച് നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അച്ഛനൊരു വാഴവച്ചു’. നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മുകേഷ്, ജോണി ആന്‍റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 

മലയാളത്തിലെ പ്രമുഖ നിർമാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടൈൻമെന്‍റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. 

 

എഡിറ്റർ വി. സാജൻ, പ്രൊഡക്‌ഷൻ കൺട്രോളർ വിജയ് ജി.എസ്., പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്‍‌ നസീർ കാരന്തൂർ, കല ത്യാഗു തവന്നൂർ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ കോളിൻസ് ലിയോഫിൽ, വാർത്താ പ്രചരണം ഹെയിൻസ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രതീഷ് പാലോട്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, കോറിയോഗ്രഫി പ്രസന്ന മാസ്റ്റർ, അസോഷ്യേറ്റ് ഡയറക്ടർ പ്രവി നായർ, അസിസ്റ്റന്‍റ് ഡയറക്ടർ ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com