മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇത് ടൈറ്റാനിക് ദുരന്തത്തിന് സമാനം: ജെയിംസ് കാമറണ്‍
Mail This Article
ടൈറ്റാനിക്ക് കപ്പലിന്റേയും ടൈറ്റന്‍ അന്തര്‍വാഹിനിയുടേയും ദുരന്തത്തിലെ സമാനതകള്‍ തന്നെ ഞെട്ടിക്കുന്നതായി വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറണ്‍. ടൈറ്റാനിക്കും ടൈറ്റന്‍ അന്തര്‍വാഹിനിയും സുരക്ഷാ മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു എന്നതിലേക്കാണ് കാമറണ്‍ വിരല്‍ ചൂണ്ടുന്നത്.മഞ്ഞുമലയുണ്ടെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് ഫുള്‍ സ്പീഡില്‍ പോയതാണ് ടൈറ്റാനിക്കിന്റെ ദുരന്തത്തിന് കാരണമായത്. ഇവിടെ ടൈറ്റന്‍ അന്തര്‍വാഹിനിയുടെ ദുരന്തത്തിന് കാരണമായതും നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചണതാണെന്ന് ജെയിംസ് കാമറണ്‍ ചൂണ്ടിക്കാണിക്കുന്നു.
ആഴക്കടലിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടി ഓഷ്യന്‍ ഗേറ്റിന് ഈ മേഖലയിലെ പലരും കത്തെഴുതിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടന്‍ താന്‍ പറഞ്ഞിരുന്നതായും കാമറൺ പറയുന്നു.
ടൈറ്റൻ അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളിൽ, കടലിനടിയിൽ നിന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി തങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു. ഹൈഡ്രോഫോണിൽ ഒരു വലിയ സ്‌ഫോടനം, എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാമായിരുന്നു. അതിമർദംമൂലം ഞെരിഞ്ഞമർന്നുതകരുന്ന പേടകങ്ങളുടെ അപകടസാധ്യതയാണ് എന്നും എൻജിനീയർമാരുടെ മനസ്സിൽ ആദ്യമെത്തുക. സമുദ്രപര്യവേക്ഷണ രംഗത്തെത്തിയ നാൾമുതൽ ഈ പേടിസ്വപ്നവുമായാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.