ADVERTISEMENT

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി ദ് കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി. പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.  ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്‌ഷൻസും കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സും ചേർന്നാണ് നിർമാണം. ഷൈലേഷ് ആർ സിങ്ങും പ്രജേഷ് സെൻ മൂവിക്ലബും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.

 

മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷൻ. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

 

ക്യാപ്റ്റൻ , വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

 

ഛായാഗ്രഹണം നൗഷാദ് ഷെരീഫ്, എഡിറ്റർ ബിജിത്ബാല, സൗണ്ട് ഡിസൈൻ അരുൺ രാമവർമ, കലാസംവിധാനം ത്യാഗു തവനൂർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, പ്രൊഡക്‌ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്,  മേക്കപ്പ് അബ്ദുൾ റഷീദ്, വസ്ത്രാലങ്കാരം അഫ്രീൻ കല്ലാൻ, സ്റ്റിൽസ് ലിബിസൺ ഗോപി, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ടൈറ്റിൽ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ , ഡിസൈൻ താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ ബ്രാന്റ് പിക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com