ADVERTISEMENT

രാജ്യാന്തര ചലച്ചിത്ര മേളകളിൽ നിന്നായി മികച്ച നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രിമിയറിനായി ഒരുങ്ങുന്നു. 68-ാമത് കോർക്ക് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. സിനിമയുടെ വേൾഡ് പ്രിമിയർ ഇക്കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ നടന്നിരുന്നു. ഡോൺ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടൺ സിനിമ നിർമിച്ച ‘ഫാമിലി’ വിനയ് ഫോർട്ടിന്റെ വേറിട്ട പ്രകടനത്താലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

ഇതുവരെ പതിനൊന്ന് മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് എഴുതിയ "ഫാമിലി" ഡാർക്ക് കോമഡിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പ്രേക്ഷകരെ പിടിച്ചുകുലുക്കുന്ന ഒരു സിനിമാവിഷ്കാരമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീർണവും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കാത്തതുമായ ഒരു തലത്തിലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. 

 

വിനയ് ഫോർട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നിൽജ കെ. ബേബി എന്നിവരടങ്ങുന്ന ഒരു കൂട്ടം മികച്ച അഭിനേതാക്കൾ അവരുടെ പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവം ഫാമിലിയിലൂടെ സാധ്യമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com