ADVERTISEMENT

കരിയറിലെ തുടർച്ചയായ പരാജയവുമായി ബോളിവുഡിൽ കാലിടറി കങ്കണ റണൗട്ട്. നടി നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ‘തേജസ്’ ബോക്സ്ഓഫിസില്‍ തകർന്നടിയുന്നു. സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് സിനിമയിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. 60 കോടി മുടക്കിയ സിനിമയ്ക്ക് ആദ്യ രണ്ട് ദിവസം കൊണ്ട് നേടാനായത് വെറും 2.1 കോടി രൂപയാണ്. ഞായറാഴ്ചയിലെ കലക്‌ഷൻ വെറും 1.25 കോടി. സിനിമയ്ക്ക് ഇതുവരെ ലഭിച്ചത് 3.35 കോടി രൂപ മാത്രം.

തുടർച്ചയായ പരാജയങ്ങളോടെ ബോളിവുഡിലെ എ ലിസ്റ്റ് നടിമാരിൽ നിന്നും കങ്കണയുടെ സ്ഥാനം താഴേക്കു പതിച്ചു. 12 കോടി രൂപയാണ് തേജസിൽ അഭിനയിക്കുന്നതിനായി കങ്കണ പ്രതിഫലമായി മേടിച്ചത്. ഈ സിനിമയും പരാജയമായതോടെ പ്രമുഖ നിർമാണക്കമ്പനികളെല്ലാം നടിയെ കൈവിട്ട അവസ്ഥയിലാണ്. പുതിയ പ്രോജക്ടുകളൊന്നും സമീപകാലത്ത് നടിയുടേതായി പ്രഖ്യാപിച്ചിട്ടുമില്ല.

ഇതിനു മുമ്പ് കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്‌സ്ഓഫിസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ദുരന്തമായിരുന്നു. 85 കോടി മുടക്കിയ ചിത്രത്തിന് ആകെ നേടാനായത് 4 കോടി രൂപയാണ്.

പുതിയ സിനിമയ്ക്ക് ഫ്രീ ടിക്കറ്റ് അടക്കമുള്ള ഓഫറുകൾ നൽകിയിട്ടും പ്രേക്ഷകര്‍ കൈവിടുന്ന അവസ്ഥയാണ് കാണാനാകുന്നത്. അതേസമയം തിയറ്ററുകളിൽ പ്രേക്ഷകർ എത്തിയില്ലെങ്കിൽ തിയറ്ററുകൾ നഷ്‍ടത്തിലാകുമെന്നും കുടുംബവുമൊത്ത് എല്ലാവരും ‘തേജസ്’ കാണാൻ എത്തണമെന്ന അഭ്യർഥനുമായി കങ്കണ സമൂഹമാധ്യമങ്ങളിൽ എത്തുകയുണ്ടായി.

ടൈഗര്‍ ഷ്‌റോഫിന്റെ ഗണപത്' ആണ് ഈയടുത്ത്‌ ബോളിവുഡില്‍ വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. 200 കോടി മുടക്കിയ ഈ ബിഗ് ബജറ്റ് സയന്‍സ് ഫികഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍ 20-ന് റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 11.8 കോടി മാത്രമാണ് ബോക്സ്ഓഫിസിൽ നിന്നും നേടിയത്.

‘എമര്‍ജെന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തിരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.

English Summary:

‘Tejas’ box office collection Day 3: Kangana's film earns just Rs 3 crore in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com